Posted inവിനോദം

‘എ പ്രഗ്‌നന്റ് വിഡോ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍

ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര്‍ സംവിധാനം ചെയ്യുന്ന ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ആയി. മധ്യപ്രദേശില്‍ നടക്കുന്ന ഏഴാമത് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ ചിത്രത്തില്‍ റ്റ്വിങ്കിള്‍ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ള ഒരു ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ശിവന്‍കുട്ടി നായര്‍, […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട വെല്‍ഫെയര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

പുതിയൊരു അതിഥിയെ കൂടി ഗാരിജിലേക്കെത്തിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ സിനിമായാത്രകള്‍ക്കു കൂട്ടായി ടൊയോട്ടയുടെ വെല്‍ഫെയര്‍ എന്ന എം പി വി ആണ് നടന്‍ സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ഹായ്, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിനു 1.19 കോടി രൂപ മുതല്‍ 1.29 കോടി രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. 4995 എം എം നീളവും […]

Posted inപുസ്തകങ്ങൾ

ചേരിയിലെ കുട്ടികള്‍ സ്റ്റെല്ലാമാരിസ്

ആദം ഡാനൗണ്‍ എന്ന പലസ്തീനിയന്‍ അറബ്കുട്ടിയുടെ ബാല്യകൗമാരകാലത്തെ കഥയോടെയാണ് നോവല്‍ തുടങ്ങുന്നത്. പലസ്തീന്‍ വംശജനായാണ് ജനിച്ചതെങ്കിലും ചെറുപ്പത്തില്‍തന്നെ ഒരു ജൂതകുടുംബത്തിന്റെ തണലില്‍ വിദ്യാഭ്യാസം തുടരുന്ന ആദമിന് സ്വന്തം പൗരത്വംതന്നെ ദുരൂഹമായ സാഹചര്യത്തില്‍, ജീവിതം സങ്കീര്‍ണ്ണമാകുകയാണ്. അറബ് – ജൂതബന്ധങ്ങളെ ആഴത്തില്‍ തൊട്ടറിയുന്ന ഈ നോവലിന്റെ പശ്ചാത്തലം കാര്‍മല്‍ പര്‍വ്വതനിരകളുടെ താഴ്വാരത്തിലുള്ള വടക്കന്‍ ഇസ്രായേലിന്റെ പ്രമുഖനഗരമായ ഹായ്ഫയിലാണ്. ഇവിടെ പലസ്തീന്‍ അറബികളും ജൂതന്മാരും സഹവര്‍ത്തിത്വത്തോടെ വസിച്ചിരുന്ന ഒരു കാലത്തിന്റെയും ഇന്നത്തെ വര്‍ത്തമാനകാല സംഘര്‍ഷങ്ങളുടെയും കഥ പറയുന്ന ഈ നോവല്‍ […]

Posted inആരോഗ്യം

രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ്സ് കട്ടന്‍ കാപ്പി

രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ്സ് കട്ടന്‍ കാപ്പി കുടിച്ചാല്‍ ഉള്ള ഗുണങ്ങള്‍ അനവധിയാണ്. പെട്ടെന്ന് ഊര്‍ജം ലഭിക്കും. ഇതില്‍ ധാരാളമായി കഫീന്‍ അടങ്ങിയിട്ടുള്ളതിനാലാണിത്. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കും. ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കാപ്പി കുടിക്കുന്നത് കരള്‍രോഗം വരാനുള്ള സാധ്യത കുറയ്ക്കും. പതിവായി കട്ടന്‍കാപ്പി കുടിക്കുന്നവര്‍ക്ക് മലാശയ അര്‍ബുദം, കരളിലെ അര്‍ബുദം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ഇവ വരാനുള്ള സാധ്യത കുറവാണ്. കട്ടന്‍കാപ്പിയില്‍ അടങ്ങിയ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ ചിലയിനം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്

കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയായിരുന്നെന്ന് കോടതിയിൽ  നിന്നിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു, തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ​ഗൂഢാലോചന നടന്നത്, തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും ദിലീപ് പറഞ്ഞു.അതേസമയം തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകൾ നാളെ വിധിയെഴുതും

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകൾ  നാളെ വിധിയെഴുതും. ഇന്ന് രാവിലെ 9 മണി മുതൽ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയലധികം വോട്ടര്‍മാര്‍ക്കായി 15432 പോളിങ് സ്റ്റേഷനുകളുണ്ട്. 480 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഏഴാം ദിനവും ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു

ഏഴാം ദിനവും ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ റദാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിമാന സർവീസുകൾ വൈകിയതിൽ ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് സമയം നീട്ടി നൽകി. ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നൽകാനാണ് ഡിജിസിഎ നിർദേശം. റദാക്കിയ ടിക്കറ്റുകൾക്ക് ഇതുവരെ 610 കോടി രൂപ റീഫണ്ട് ചെയ്തതായി ഇൻഡിഗോ അറിയിച്ചു. 3000ത്തോളം ബാഗേജുകളും യാത്രകാർക്ക് തിരികെ എത്തിച്ചു നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച

ലോക്സഭയിൽ ഇന്ന് വന്ദേമാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി  പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തിലും ലോക്സഭയിൽ ചർച്ച നടക്കും. ഇരു ചർച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയും കൊട്ടിയത്ത് ദേശിയപാത തകർന്നതും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.