ലോക്സഭയിൽ ഇന്ന് വന്ദേമാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തിലും ലോക്സഭയിൽ ചർച്ച നടക്കും. ഇരു ചർച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയും കൊട്ടിയത്ത് ദേശിയപാത തകർന്നതും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.
ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച
