Untitled design 2025 12 08T102603.439

അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്നും വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായെന്നും ഉമ തോമസ് എം എൽ എ.  അതിജീവിതയുമായി സംസാരിച്ചിരുന്നു, വിധിയെക്കുറിച്ച് അവർക്കും ആശങ്കയുണ്ട് വിധി എതിരായാണ് വരുന്നതെങ്കിൽ ആവശ്യമായ നിയമസഹായം നൽകുമെന്നും ഉമ തോമസ് പറഞ്ഞു. പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ട്. മൊഴി മാറ്റാൻ പി ടി തോമസിനും സമ്മർദം ഉണ്ടായിരുന്നു. വാഹനത്തിന്റെ ബോൾട്ട് ഇളകിയത് വധശ്രമം ആയിരുന്നോയെന്ന് സംശയമുണ്ടെന്നും പി ടി അന്ന് ഇടപ്പെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *