പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി- ഡേവിഡ്സണ്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ്440 ടി എന്ന പേരില്‍ പുറത്തിറക്കിയ പുതിയ മോട്ടോര്‍സൈക്കിളിന് 2.79 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. മോട്ടോര്‍സൈക്കിള്‍ ഒറ്റ വേരിയന്റില്‍ ലഭ്യമാണ്. പേള്‍ ബ്ലൂ, പേള്‍ റെഡ്, പേള്‍ വൈറ്റ്, വിവിഡ് ബ്ലാക്ക് എന്നി നാല് നിറങ്ങളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. കൂടുതല്‍ വിഷ്വല്‍ അപ്പീല്‍ നല്‍കുന്നതാണ് പുതിയ മോഡല്‍. സബ്-ഫ്രെയിം, ടെയില്‍ സെക്ഷന്‍ എന്നിവ പുനര്‍രൂപകല്‍പ്പന ചെയ്ത് എക്‌സ്440 ടി പഴയ പോരായ്മ പരിഹരിച്ചിട്ടുണ്ട്. രണ്ട് റൈഡ് മോഡുകളിലാണ് മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. റോഡ്, റെയിന്‍. 27ബിഎച്ച്പിയും 38എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 440 സിസി എയര്‍/ഓയില്‍-കൂള്‍ഡ് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു. ബുക്കിങ് ആരംഭിച്ചു.
പുതിയ മോട്ടോര്‍സൈക്കിളുമായി ഹാര്‍ലി- ഡേവിഡ്സണ്‍
