ഹസ്ഖ്വര്ണയുടെ സ്ട്രീറ്റ് ബൈക്കായ സ്വാര്‍ട്ട്പിലന്‍ 401 നെ തിരിച്ചുവിളിച്ചു. കുറഞ്ഞ ആര്‍പിഎം എഞ്ചിന് സ്റ്റാളിംഗ് പ്രശ്നം കാരണം 2024 നും 2026 നും ഇടയില്‍ നിര്‍മ്മിച്ച മോഡലുകള്‍ക്കായി കമ്പനി ആഗോളതലത്തില്‍ സുരക്ഷാ തിരിച്ചുവിളിക്കല്‍ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യും. ഈ അപ്ഡേറ്റ് സൗജന്യമായിരിക്കുമെന്നും ഔദ്യോഗിക ഹസ്ഖ്വര്‍ണ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ലഭ്യമാകൂ എന്നും കമ്പനി പറയുന്നു. ഹസ്ഖ്വര്‍ണ മൊബിലിറ്റിയുടെ ആന്തരിക ഗുണനിലവാര പരിശോധനയില്‍ ആണ് ചില പ്രത്യേക സാഹചര്യങ്ങളില്‍, ബൈക്കിന്റെ എഞ്ചിന് കുറഞ്ഞ വേഗതയില്‍ സ്തംഭിച്ചേക്കാം എന്ന് കണ്ടെത്തിയത്. അതായത് വളരെ കുറഞ്ഞ വേഗതയിലോ കുറഞ്ഞ ട്രാഫിക്കിലോ സഞ്ചരിക്കുമ്പോള്‍ എഞ്ചിന് പെട്ടെന്ന് ഓഫാകാം. ഈ തിരിച്ചുവിളിയില്‍ 2024 ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ 401, 2025 ഹസ്ഖ്വര്‍ണ സ്വാര്ട്ട്പിലന്ി 401, 2026 ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 തുടങ്ങിയ മോഡലുകളും ഉള്‍പ്പെടുന്നു.
