2024ല്‍ എഴുതിയ ‘ഓഫ് ലോസ് ആന്‍ഡ് ലാവെണ്ടര്‍’ എന്ന നോവലില്‍ ഇറാഖി എഴുത്തുകാരനായ സിനാന്‍ അന്‍തൂണ്‍ ഗള്‍ഫ് യുദ്ധത്തിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ രണ്ട് ഇറാഖി പൗരന്മാരുടെ കഥ പറയുകയാണ്. ഇറാഖില്‍ ഡോക്ടറായിരുന്ന സാമി ജീവിതത്തിന്റെ അവസാനനാളുകള്‍ ഒരു വൃദ്ധസദനത്തില്‍ ചെറുപ്പക്കാരിയായ കാര്‍മെന്‍ എന്ന നേഴ്സിനോടൊപ്പം ഇറാഖിലെ സന്തോഷകരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. ഇറാഖി സേനയില്‍നിന്നും ഒളിച്ചോടിയതിന്റെ പേരില്‍ ഒരു ചെവി മുറിക്കപ്പെട്ട ഉമറാകട്ടെ ന്യൂയോര്‍ക്കില്‍ ഒരഭയാര്‍ത്ഥിയായി എത്തിച്ചേര്‍ന്ന് രാജ്യദ്രോഹി എന്ന തന്റെ പ്രതിച്ഛായ മാറ്റാനുള്ള പരിശ്രമത്തിലാണ്. ലാവെണ്ടര്‍ മണത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളില്‍ ജീവിക്കുന്ന സാമിയും ലാവെണ്ടര്‍ തോട്ടങ്ങളില്‍ ജോലിയെടുക്കുന്ന ഉമറും അവരുടെ ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ ഇറാഖില്‍ കൂട്ടിമുട്ടിയിട്ടുണ്ടെന്ന വസ്തുത രണ്ടുപേരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളേയും കാഴ്ചപ്പാടുകളേയും മാറ്റിമറിക്കുന്നു. ‘ലാവെണ്ടര്‍ നഷ്ടബോധങ്ങളുടെ ഗന്ധം’. പരിഭാഷ: ഡോ. എന്‍. ഷംനാദ്. ഗ്രീന്‍ ബുക്‌സ്. വില 380 രൂപ.
ലാവെണ്ടര്‍ നഷ്ടബോധങ്ങളുടെ ഗന്ധം
