ബജറ്റ് വിലയില്‍ എ.ഐ സേവനങ്ങളുമായി ഗൂഗ്ള്‍. പ്രതിമാസം 399 രൂപ നിരക്കില്‍ ഗൂഗ്ള്‍ എ.ഐ പ്ലസ് പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ പ്രതിമാസം 1,950 രൂപ വില വരുന്ന എ.ഐ പ്രോ പ്ലാനും 24,500 രൂപ വിലയുള്ള എ.ഐ അള്‍ട്രാ പ്ലാനുമാണ് ഗൂഗ്ളിനുള്ളത്. പ്രതിമാസം 399 രൂപ നിരക്കില്‍ ചാറ്റ് ജി.പി.ടിയുടെ ഗോ പ്ലാനും ഇന്ത്യയില്‍ ലഭ്യമാണ്. പ്രതിമാസം 399 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും പുതിയ ഉപയോക്താക്കള്‍ക്ക് 199 രൂപ നിരക്കില്‍ പ്ലാന്‍ ലഭിക്കും. ആദ്യ ആറുമാസമാണ് ഈ […]
അനശ്വര രാജന്റെ തെലുങ്ക് ചിത്രത്തിലെ പാട്ടെത്തി
അനശ്വര രാജന്‍ അഭിനയിച്ച സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ‘ചാമ്പ്യന്‍’ എന്ന തെലുങ്ക് ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. പടത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മിക്കി ജെ മേയര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. റിതേഷ് ജി റാവു, മനീഷ ഈരബത്തിനി എന്നിവര്‍ ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാന്‍ഡ് കൊറിയോഗ്രാഫര്‍. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വാര രാജന്റെ നായകനായി എത്തുന്നത്. […]
‘കളങ്കാവല്‍’ ചിത്രം 50 കോടി ക്ലബില്‍
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവല്‍’ 50 കോടി ക്ലബില്‍. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോര്‍ഡും ഇതിലൂടെ കളങ്കാവല്‍ സ്വന്തമാക്കി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് […]
ഡേറ്റോണ 660 ന് ക്യാഷ് ഡിസ്‌കൗണ്ടുമായി ട്രയംഫ്
ഡേറ്റോണ 660 ന് ഒരു ലക്ഷം രൂപ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. ഈ ഓഫര്‍ നിലവില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയംഫ് ഡേറ്റോണ 660 യുടെ വെള്ള നിറമുള്ള വേരിയന്റിന് 9.88 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ചുവപ്പ് / കറുപ്പ് നിറമുള്ള വേരിയന്റിന് 10.03 ലക്ഷം രൂപയില്‍ നിന്നും എക്‌സ്-ഷോറൂം വില ആരംഭിക്കുന്നു. ഇപ്പോള്‍ ഒരുലക്ഷം ക്യാഷ് ഡിസ്‌കൗണ്ടിന് ശേഷം, ബൈക്കിന്റെ വില വളരെ മത്സരാധിഷ്ഠിതമായി […]
രക്ത പുഷ്പാഞ്ജലി
പുന്നപ്ര വയലാറിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. മാര്‍ക്സിസം ഏറ്റവും മികച്ച പ്രായോഗിക പ്രത്യയശാസ്ത്രമാണെന്നും ഇന്നും നമ്മുടെ കാലഘട്ടത്തിന്റെ തത്വചിന്തയാണെന്നുമുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോഴും സംഘടനയുടെ അപചയത്തെ നോവലിസ്റ്റ് വിമര്‍ശിക്കുന്നു. ‘ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ നേട്ടങ്ങളില്‍ ഭ്രമിച്ച് പ്രസ്ഥാനത്തെ വലതുപക്ഷ അവസരവാദികളുടെ അമ്മാനച്ചെപ്പാക്കിമാറ്റിയ നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് സ്വാതന്ത്യത്തെ മുറുകെപ്പിടിക്കുന്ന സഖാക്കളാണ് ഇതിലെ കഥാപാത്രങ്ങള്‍. രാഷ്ട്രീയ മൂല്യത്തകര്‍ച്ചയുടെ വിമര്‍ശനാത്മകമായ ആഖ്യാനം. ‘രക്ത പുഷ്പാഞ്ജലി’. പി വി തമ്പി. മനോരമ ബുക്‌സ്. വില 275 രൂപ.
കൊളസ്‌ട്രോളിനെ അത്ര വില്ലനായി കാണേണ്ടതില്ല!
കൊളസ്‌ട്രോളിനെ അത്ര വില്ലനായി കാണെണ്ടതില്ലെന്ന് പറയുകയാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് കൊളസ്‌ട്രോള്‍ ശരീരത്തിന് നിര്‍ണായകമാണ്. അണുബാധ നിയന്ത്രിക്കുന്നതിനും ബാക്ടീരിയ നിര്‍ജ്ജീവമാക്കുന്നതിനുമൊക്കെ കൊളസ്‌ട്രോള്‍ സഹായിക്കുന്നു. മാത്രമല്ല, എയ്ഡ്സിന്റെയും അല്‍ഷിമേഴ്സിന്റെയും മാറ്റങ്ങള്‍ കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മിക്കയാളുകളും ചിന്തിക്കുന്നത് ഭക്ഷണത്തിലൂടെയാണ് കൊളസ്‌ട്രോള്‍ ശരീരത്തിലുണ്ടാവുന്നതെന്നാണ്. എന്നാല്‍ ഏതാണ്ട് 85 ശതമാനം കൊളസ്‌ട്രോളും ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്നതാണ്. ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്നതിനെ വില്ലനായി കാണെണ്ടതുണ്ടോ എന്നും […]
സർവ്വകലാശാലകളിലെ വിസി നിയമന തർക്കത്തിൽ ഗവർണറും മന്ത്രിമാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായില്ല
കേരള സാങ്കേതിക ഡിജിറ്റല്‍ സർവകലാശാല വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു. ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ […]
വീര സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ എതിർപ്പ്
വീര സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ എതിർപ്പ്. പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുക. അതേസമയം കോൺഗ്രസ് വിമർശനം ശക്തമായതോടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിൻ്റെ ഓഫീസ് അറിയിച്ചു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി.
ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല, എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി അദ്ദേഹം അത് ചെയ്യരുതായിരുന്നുവെന്നും യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കൺവീനറുടെ ജോലിയെന്നും മുരളീധരൻ പറഞ്ഞു. പാർട്ടി നിലപാട് പറയാൻ കെപിസിസി പ്രസിഡന്‍റ് ഉണ്ട് നടിയെ ആക്രമിച്ച കേസിലെ നിലപാട് പ്രസിഡന്‍റ് നേരത്തെ തന്നെ പറഞ്ഞതാണെന്നും മുരളീധരൻ […]
എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടി സംഘത്തിന് മൊഴി നൽകും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കി. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാവിലെ 11മണിക്ക് മൊഴി കൊടുക്കും. കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി […]
