കൊളസ്‌ട്രോളിനെ അത്ര വില്ലനായി കാണെണ്ടതില്ലെന്ന് പറയുകയാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് കൊളസ്‌ട്രോള്‍ ശരീരത്തിന് നിര്‍ണായകമാണ്. അണുബാധ നിയന്ത്രിക്കുന്നതിനും ബാക്ടീരിയ നിര്‍ജ്ജീവമാക്കുന്നതിനുമൊക്കെ കൊളസ്‌ട്രോള്‍ സഹായിക്കുന്നു. മാത്രമല്ല, എയ്ഡ്സിന്റെയും അല്‍ഷിമേഴ്സിന്റെയും മാറ്റങ്ങള്‍ കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മിക്കയാളുകളും ചിന്തിക്കുന്നത് ഭക്ഷണത്തിലൂടെയാണ് കൊളസ്‌ട്രോള്‍ ശരീരത്തിലുണ്ടാവുന്നതെന്നാണ്. എന്നാല്‍ ഏതാണ്ട് 85 ശതമാനം കൊളസ്‌ട്രോളും ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്നതാണ്. ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്നതിനെ വില്ലനായി കാണെണ്ടതുണ്ടോ എന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ചോദിക്കുന്നു. അതുപോലെ, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ നില ഒരിക്കലും സ്ഥിരമായിരിക്കണമെന്നില്ല. വ്യത്യസ്ത സമയങ്ങളിലും സീസണുകളിലും വര്‍ഷം മുഴുവന്‍ കൊളസ്‌ട്രോള്‍ നില മാറിക്കൊണ്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. ശൈത്യകാലത്ത് കൊളസ്‌ട്രോള്‍ അളവു കൂടാനും വേനല്‍ക്കാലത്ത് കുറയുകയും ചെയ്യാം. അതുപോലെ അണുബാധയ്ക്ക് ശേഷം കൊളസ്‌ട്രോള്‍ വര്‍ധിച്ചുവെന്ന് വരാം. ശസ്ത്രക്രിയയ്ക്ക് ശേഷം അല്ലെങ്കില്‍ ദന്ത ചികിത്സയ്ക്ക് ശേഷം, മാനസിക സമ്മര്‍ദമുള്ളപ്പോഴൊക്കെ കൊളസ്‌ട്രോള്‍ കൂടാം. എന്നാല്‍ വിശ്രമിക്കുന്ന സമയത്ത് കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അതൊണ്ട് തന്നെ ഒരിക്കല്‍ പരിശോധിച്ച ചെയ്ത ഫലം ജീവിതകാലം മുഴുവന്‍ അതേ രീതിയില്‍ തുടരുമെന്ന് വിശ്വസിക്കരുതെന്നും അദ്ദേഹം പറയുന്നു.
