ബജറ്റ് വിലയില്‍ എ.ഐ സേവനങ്ങളുമായി ഗൂഗ്ള്‍. പ്രതിമാസം 399 രൂപ നിരക്കില്‍ ഗൂഗ്ള്‍ എ.ഐ പ്ലസ് പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ പ്രതിമാസം 1,950 രൂപ വില വരുന്ന എ.ഐ പ്രോ പ്ലാനും 24,500 രൂപ വിലയുള്ള എ.ഐ അള്‍ട്രാ പ്ലാനുമാണ് ഗൂഗ്ളിനുള്ളത്. പ്രതിമാസം 399 രൂപ നിരക്കില്‍ ചാറ്റ് ജി.പി.ടിയുടെ ഗോ പ്ലാനും ഇന്ത്യയില്‍ ലഭ്യമാണ്. പ്രതിമാസം 399 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും പുതിയ ഉപയോക്താക്കള്‍ക്ക് 199 രൂപ നിരക്കില്‍ പ്ലാന്‍ ലഭിക്കും. ആദ്യ ആറുമാസമാണ് ഈ ഓഫറുള്ളത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുമായി പ്ലാന്‍ പങ്കുവെക്കാനും ഓപ്ഷനുണ്ട്. ഇന്ന് മുതല്‍ പ്ലാനില്‍ ചേരാനുള്ള അവസരമുണ്ട്. ഗൂഗ്ള്‍ പ്രോ പ്ലാനില്‍ ചേരാനായി ആദ്യം ജെമിനി ആപ്പ് ഓപ്പണ്‍ ചെയ്ത് വലതുവശത്ത് മുകളിലായി കാണുന്ന പ്രൊഫൈല്‍ പിക്ചറില്‍ ക്ലിക്ക് ചെയ്യണം. ഇവിടെ ജെമിനി പ്രോ പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഒരു ബട്ടണ്‍ ഇവിടെ കാണാം. അതില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ നിങ്ങള്‍ 199 രൂപയുടെ ഗൂഗ്ള്‍ എ.ഐ പ്ലസ് പ്ലാന്‍ തിരഞ്ഞെടുക്കാനുള്ള ഒരു വിന്‍ഡോയിലെത്തും. ഇവിടെ ഗൂഗ്ള്‍ എ.ഐ പ്ലസ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം പണമടക്കുക.
