ഇന്ത്യയിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപ ഒഴുക്ക് തുടരുന്നു. 2030നുള്ളില്‍ രാജ്യത്ത് 35 ബില്യന്‍ ഡോളര്‍ (ഏകദേശം 3.14 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ആമസോണ്‍. ഏഷ്യയില്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. മൂന്ന് വിഭാഗങ്ങളിലായിരിക്കും നിക്ഷേപം. എ.ഐ അധിഷ്ഠിതമായ ഡിജിറ്റല്‍ വത്കരണമാണ് ആദ്യത്തേത്. നേരത്തെ, 12.7 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഡാറ്റ സെന്ററുകള്‍ സ്ഥാപിച്ച് എ.ഐ, വെബ് സേവനങ്ങള്‍ മെച്ചപ്പെടുത്താനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇന്നത്തെ പ്രഖ്യാപനത്തോടെ നിക്ഷേപം 35 ബില്യന്‍ ഡോളറായി വര്‍ധിച്ചു. 2010 മുതല്‍ കമ്പനി രാജ്യത്ത് നടത്തിയത് 40 ബില്യന്‍ ഡോളര്‍ (ഏകദേശം 3.59 ലക്ഷം കോടി രൂപ) നിക്ഷേപമാണെന്നും കണക്കുകള്‍ പറയുന്നു. യു.എസ് കമ്പനികളായ മൈക്രോസോഫ്റ്റ് 17.5 ബില്യന്‍ ഡോളറും ഗൂഗ്ള്‍ 15 ബില്യന്‍ ഡോളറും ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൗത്ത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപയോളം നിക്ഷേപിക്കുമെന്ന് ട്രംപ് ഗ്രൂപ്പും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
35 ബില്യന്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആമസോണ്‍
