അനശ്വര രാജന്‍ അഭിനയിച്ച സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ‘ചാമ്പ്യന്‍’ എന്ന തെലുങ്ക് ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. പടത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മിക്കി ജെ മേയര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. റിതേഷ് ജി റാവു, മനീഷ ഈരബത്തിനി എന്നിവര്‍ ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാന്‍ഡ് കൊറിയോഗ്രാഫര്‍. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വാര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചാമ്പ്യന്‍. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്‌ബോള്‍ കളിക്കാരനായാണ് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്.
