ഡേറ്റോണ 660 ന് ഒരു ലക്ഷം രൂപ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. ഈ ഓഫര്‍ നിലവില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയംഫ് ഡേറ്റോണ 660 യുടെ വെള്ള നിറമുള്ള വേരിയന്റിന് 9.88 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ചുവപ്പ് / കറുപ്പ് നിറമുള്ള വേരിയന്റിന് 10.03 ലക്ഷം രൂപയില്‍ നിന്നും എക്‌സ്-ഷോറൂം വില ആരംഭിക്കുന്നു. ഇപ്പോള്‍ ഒരുലക്ഷം ക്യാഷ് ഡിസ്‌കൗണ്ടിന് ശേഷം, ബൈക്കിന്റെ വില വളരെ മത്സരാധിഷ്ഠിതമായി മാറിയിരിക്കുന്നു. ഡേറ്റോണ 660 യുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 660 സിസി ഇന്‍ലൈന്‍-ട്രിപ്പിള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ അതിന്റെ സെഗ്മെന്റില്‍ സവിശേഷമാണ്. ഈ എഞ്ചിന്‍ 95 എച്ച്പിയും 69 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചുമൊത്തുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
