Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗുസ്തി താരം വിനേഷ് ഫോഗട്ട് തിരിച്ചു വരുന്നു

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് തിരിച്ചു വരുന്നു. 2028ലെ ലോസാൽസ് ഒളിംപിക്സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്‍റെ തിരിച്ചുവരവ്. നിർഭയമായ ഹൃദയവും കീഴടങ്ങാൻ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പ്രോത്സാഹിപ്പിക്കാൻ ഇത്തവണ മകനും ഒപ്പമുണ്ടാകുമെന്നും വിനേഷ് പറഞ്ഞു. പാരീസ് ഒളിംപിക്സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ സമയം വേണമായിരുന്നു എന്നും  അവരുടെ പോസ്റ്റിലുണ്ട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 12, വെള്ളിയാഴ്ച

  ◾https://dailynewslive.in/ ലോകഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലെത്തും. നാലുനഗരങ്ങളില്‍ മൂന്നുദിവസം വിവിധ പരിപാടികളില്‍ മെസ്സി പങ്കെടുക്കും. ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായ് നാളെ പുലര്‍ച്ചെ ഒന്നരയോടെ കൊല്‍ക്കത്തയിയിലെത്തുന്ന മെസി വിവിധ പരിപാടികള്‍ക്കുശേഷം നാളെ ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കും. അവിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ചില പരിപാടികളില്‍ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങും. ◾https://dailynewslive.in/ ത്രിദിന സന്ദര്‍ശനത്തിനായ് ഇന്ത്യയിലെത്തുന്ന മെസ്സിയെ കാണാനും കൂടെനിന്ന് […]

Posted inബിസിനസ്സ്

കത്തിക്കയറി സ്വര്‍ണം, വെള്ളിയില്‍ റെക്കോഡ്!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാം വില ഒറ്റയടിക്ക് 175 രൂപ വര്‍ധിച്ച് 12,160 രൂപയിലെത്തി. പവന്‍ വില 1,400 രൂപ വര്‍ധിച്ച് 97,280 രൂപയിലുമെത്തി. ഒക്ടോബര്‍ 17ന് കുറിച്ച് റെക്കോഡ് റേറ്റായ 97,360 രൂപയ്ക്ക് തൊട്ടരികെ എത്തിയിരിക്കുകയാണ് ഇതോടെ പവന്‍ വില. അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് ഔണ്‍സിന് 4,270 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90.46 ലുമാണ്. രൂപ കൂടുതല്‍ ദുര്‍ബലമായതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഇത്രമാത്രം ഉയരാന്‍ ഇടയാക്കിയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് […]

Posted inടെക്നോളജി

ഗൂഗിളിനെതിരെ പകര്‍പ്പാവകാശ ലംഘനത്തിന് ഡിസ്‌നി

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനായി തങ്ങളുടെ കോപ്പീറൈറ്റുള്ള ഉള്ളടക്കം വന്‍തോതില്‍ പകര്‍ത്തിയെന്ന ഗുരുതരമായ ആരോപണവുമായി ഡിസ്‌നി ഗൂഗിളിനെതിരെ രംഗത്ത്. വന്‍ പകര്‍പ്പവകാശ ലംഘനമാണ് ആരോപിച്ച് ഗൂഗിളിന്റെ ജനറല്‍ കൗണ്‍സിലിന് ഡിസ്‌നിയുടെ അഭിഭാഷകര്‍ കത്ത് അയച്ചു. ഇത് ഉടന്‍ നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘ഫ്രോസണ്‍’, ‘ദ ലയണ്‍ കിംഗ്’, ‘മോവാന’, ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്സി’, ‘സ്റ്റാര്‍ വാര്‍സ്’ തുടങ്ങിയ പ്രമുഖ ഡിസ്നി ഫ്രാഞ്ചൈസികളിലെ കഥാപാത്രങ്ങളെ അനുകരിക്കുന്ന ഉള്ളടക്കം ഗൂഗിളിന്റെ എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് അനുമതിയില്ലാതെ നിര്‍മ്മിക്കുന്നതായാണ് […]

Posted inവിനോദം

‘സൂപ്പര്‍ഗേള്‍’ ടീസര്‍ ട്രെയിലര്‍ എത്തി

ഡിസി കോമിക്‌സിന്റെ സൂപ്പര്‍ഹീറോ ചിത്രം ‘സൂപ്പര്‍ഗേള്‍’ ടീസര്‍ ട്രെയിലര്‍ എത്തി. ഹൗസ് ഓഫ് ദ് ഡ്രാഗണ്‍സില്‍ റെനിറ ടാര്‍ഗേറിയന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മില്ലി അല്‍കോക്ക് ആണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ‘ക്രുവല്ല’ സിനിമയുടെ സംവിധായകനായ ക്രെയ്ഗ് ഗില്ലെസ്പിയാണ് സംവിധാനം. ലോബോയായി ജേസണ്‍ മൊമൊവ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരാകര്‍ഷണം. ടീസര്‍ ട്രെയിലറിലും ഈ കഥാപാത്രത്തെ കാണാം. സൂപ്പര്‍മാന്‍ ആയി ഡേവിഡ് കോരെന്‍സ്വെറ്റും അതിഥിവേഷത്തില്‍ എത്തിയേക്കും. ജയിംസ് ഗണ്‍ ആണ് നിര്‍മാണം. ചിത്രം അടുത്ത വര്‍ഷം ജൂണ്‍ […]

Posted inവിനോദം

‘പെണ്ണും പൊറാട്ടും’ ഫിലിം ഫെസ്റ്റിവലില്‍

പ്രശസ്ത നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ആണ് ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. രവിശങ്കറിന്റെ തിരക്കഥയില്‍, രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയില്‍ തീയേറ്ററുകളിലെത്തും. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ഇറക്കുന്നു

ടാറ്റ മോട്ടോഴ്സ് ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ഇറക്കുന്നു. അതിനുശേഷം സഫാരിയുടെ പെട്രോള്‍ വേരിയന്റ് അടുത്തതായി വരും. ഇതുവരെ, ഈ രണ്ട് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായ ഹൈപ്പീരിയന്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 170 കുതിരശക്തിയും 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മാനുവല്‍, […]

Posted inപുസ്തകങ്ങൾ

ടോള്‍സ്റ്റോയിയുടെ കഥ

ടോള്‍സ്റ്റോയ് ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും ഇതിഹാസതുല്യമായ കൃതി അദ്ദേഹത്തിന്റെ ജീവിതമായിരുന്നു. കയറ്റിറക്കങ്ങളുടെയും അന്തസ്സംഘര്‍ഷങ്ങളുടെയും ധര്‍മ്മസമരങ്ങളുടെയും രാഷ്ട്രീയനാടകങ്ങളുടെയും ഇടയില്‍ ജീവിച്ച ഒരാള്‍… വ്യക്തിജീവിതത്തിലെ ഇരുണ്ട മുഹൂര്‍ത്തങ്ങളുടെ പേരില്‍ നിത്യവും ക്രൂശിതനായ ഒരാള്‍… ധര്‍മ്മത്തില്‍ മഹാത്മാഗാന്ധിക്കും വഴികാട്ടിയായ ഒരാള്‍… അങ്ങനെ ആ ‘കൃതി’യുടെ സംഭവബഹുലമായ ‘അദ്ധ്യായ’ങ്ങള്‍ അനവധിയാണ്. അതിന്റെയെല്ലാം സത്തയെ ചോരാതെ അവതരിപ്പിക്കുകയാണ് ഈ ജീവിതാഖ്യാനം. വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ജീവചരിത്രകാരനുമായ കെ. സുരേന്ദ്രന്‍ രചിച്ച കൃതി. ‘ടോള്‍സ്റ്റോയിയുടെ കഥ’. മാതൃഭൂമി. വില 229 […]

Posted inആരോഗ്യം

മാംസാഹാരങ്ങള്‍ ഒഴിവാക്കി ആരോഗ്യം മെച്ചപ്പെടുത്താം

മാംസാഹാരങ്ങള്‍ ഒഴിവാക്കി സസ്യാഹാരത്തിലേക്ക് മാറുന്നത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിലും ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് ചെന്നൈ അപ്പോളോ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. യശോദ കുമാര്‍ റെഡ്ഡി പറയുന്നു. സസ്യാഹാരത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാരുകള്‍ കൂടുതലായി കഴിക്കുന്നത് മലവിസര്‍ജനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൃത്യമായ സസ്യാഹാരം ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, അമിതവണ്ണം, പ്രമേഹം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മൂനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് നൽകി. ജനുവരി 27ന് കേസ് വീണ്ടും പരിഗണിക്കും.   നടി ആക്രമിക്കപ്പെട്ട കേസിന്‍റെ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ […]