വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് തിരിച്ചു വരുന്നു. 2028ലെ ലോസാൽസ് ഒളിംപിക്സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്‍റെ തിരിച്ചുവരവ്. നിർഭയമായ ഹൃദയവും കീഴടങ്ങാൻ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പ്രോത്സാഹിപ്പിക്കാൻ ഇത്തവണ മകനും ഒപ്പമുണ്ടാകുമെന്നും വിനേഷ് പറഞ്ഞു. പാരീസ് ഒളിംപിക്സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ സമയം വേണമായിരുന്നു എന്നും അവരുടെ പോസ്റ്റിലുണ്ട്.
ഗുസ്തി താരം വിനേഷ് ഫോഗട്ട് തിരിച്ചു വരുന്നു
