Untitled design 2025 12 12T155032.674

കോൺ​ഗ്രസ് പാർട്ടിയിലെ ലോക്സഭാ അം​ഗങ്ങളുടെ പാർട്ടി യോ​ഗത്തിൽ തുടർച്ചയായ മൂന്നാം തവണയും പങ്കെടുക്കാതെ ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിയ സാഹചര്യത്തിലാണ് വിട്ടുനിൽക്കലെന്നാണ് വിവരം. ഡിസംബർ 19 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയാണ് ഇന്ന് രാവിലെ കോൺഗ്രസിന്റെ 99 എംപിമാരെ യോ​ഗത്തിന് ക്ഷണിച്ചത്.  കൊൽക്കത്തയിൽ അദ്ദേഹത്തിന്റെ ദീർഘകാല സഹായി ജോൺ കോശിയുടെ വിവാഹവും സഹോദരി സ്മിത തരൂരിന്റെ ജന്മദിനവുമണെന്ന്  ശശി തരൂർ എക്സിൽ പോസ്റ്റ് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *