Posted inപുസ്തകങ്ങൾ

പുസ്തകരാക്ഷസനും മറ്റു കഥകളും

ബിംബു എന്ന രാക്ഷസന്‍ മനുഷ്യലോകത്തുനിന്നും മോഷ്ടിച്ചെടുത്ത അനേകം സ്നേഹവാക്കുകളെ ആ രാക്ഷസന്റെ താവളത്തില്‍ ചെന്ന് മോചിപ്പിച്ചുകൊണ്ടുവരുന്ന ബുദ്ധിമതികളായ പെണ്‍കുട്ടികള്‍, അത്യാര്‍ത്തിയാല്‍ തന്റെ കപ്പലിലെ അളവറ്റ സമ്പത്തിനൊപ്പം കടലിന്റെ അടിത്തട്ടിലേക്കു താണുപോയ കടല്‍ക്കൊള്ളക്കാരന്‍ ജാക്ക്, കണക്കു ക്ലാസിലെ കുട്ടികളെ മിടുക്കരാക്കാന്‍ ടീച്ചറുടെ തന്ത്രപ്രകാരം മണ്ടനായി അഭിനയിക്കുന്ന അതിബുദ്ധിമാനായ ജിനു, ആയിരക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചത്തിനും ഭൂമിക്കും ഉണ്ടായ മാറ്റങ്ങള്‍ക്കൊപ്പം കുഞ്ഞന്‍ ജീവികളായി മാറിപ്പോയ ദിനോസറുകള്‍, എല്ലാ കലഹങ്ങള്‍ക്കും കാരണം കോപമാണെന്ന് രാം സേഠ് എന്ന കച്ചവടക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന സന്ന്യാസി… തുടങ്ങി […]

Posted inആരോഗ്യം

പാലുണ്ണി അര്‍ബുദത്തിന് കാരണമാകുമോ?

ചര്‍മത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളര്‍ച്ചയാണ് അക്രോകോര്‍ഡോണ്‍സ് അഥവാ ക്യൂട്ടേനിയസ് പാപ്പിലോമ എന്നു വിളിക്കുന്ന പാലുണ്ണി. പൊതുവെ നിരുപദ്രവകാരിയാണെങ്കിലും പാലുണ്ണി അര്‍ബുദത്തിന് കാരണമാകുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കണ്‍പോളകള്‍ തുടങ്ങിയ ചര്‍മത്തിന്റെ മടക്കുകള്‍ വരുന്ന ഭാഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചര്‍മത്തിന്റെ നിറമോ അല്‍പം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്. പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന്, ജനിതകം ഒരു ഘടകമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം മൂലമോ പാലുണ്ണി […]

Posted inലേറ്റസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസിലെ 6 പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ച് കോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ 6 പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ച് കോടതി. എന്നാൽ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതി. അത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർ‌ട്ടിൻ എന്നിവർ 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം, കേസിന്‍റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണ്. ഒന്നാംപ്രതിയും അതാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്.ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു വന്ന സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു വന്ന സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ ആവർത്തിച്ച് വ്യക്തമാക്കി. ഇത്രയും വലിയ പ്രമാദമായ കേസിൽ നൽകിയ ശിക്ഷ, അതിൽ എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിച്ച് സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയോട് പ്രതികരിച്ച് മന്ത്രി പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയോട് പ്രതികരിച്ച് നിയമമന്ത്രി പി രാജീവ്‌. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. വിധിയുടെ പൂർണ ഭാഗം കിട്ടിയിട്ടില്ല. നല്ല വിധി ആയിട്ടാണ് തോന്നുന്നത്. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ് വിധി. വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടിയെ ആക്രമിച്ച കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഒന്നാം പ്രതി  പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി

2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി അധ്യക്ഷൻ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് തമിഴക വെട്രി കഴകം പ്രമേയം പാസാക്കി. സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച എല്ലാ അന്തിമ തീരുമാനങ്ങളും എടുക്കുന്നതിനുള്ള പൂർണ്ണ അധികാരം വിജയിക്ക് നൽകിയിട്ടുണ്ട്. വിജയിയുടെ നേതൃത്വത്തെ പിന്തുണയ്ക്കാൻ തയ്യാറുള്ള പാർട്ടികളെ സഖ്യത്തിലേക്ക് ക്ഷണിക്കാനും പാർട്ടി തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ടി.വി.കെ.യുടെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിലാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. പാർട്ടി നേതാവ് വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകി

പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ അപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വന്നത്. നിലവിൽ ഇത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ്. എന്നാൽ, ദിലീപിന് പാസ്‌പോർട്ട് വിട്ടുനൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണ് തങ്ങളെന്നും, അതിനാൽ പാസ്‌പോർട്ട് വിട്ടുനൽകരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല

കോൺ​ഗ്രസ് പാർട്ടിയിലെ ലോക്സഭാ അം​ഗങ്ങളുടെ പാർട്ടി യോ​ഗത്തിൽ തുടർച്ചയായ മൂന്നാം തവണയും പങ്കെടുക്കാതെ ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിയ സാഹചര്യത്തിലാണ് വിട്ടുനിൽക്കലെന്നാണ് വിവരം. ഡിസംബർ 19 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയാണ് ഇന്ന് രാവിലെ കോൺഗ്രസിന്റെ 99 എംപിമാരെ യോ​ഗത്തിന് ക്ഷണിച്ചത്.  കൊൽക്കത്തയിൽ അദ്ദേഹത്തിന്റെ ദീർഘകാല […]