സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലർട്ട്. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്.
പത്തനംതിട്ട-കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം. പത്തനംതിട്ട ജില്ലയിൽ 130 ക്യാമ്പുകളിലായി 1,794 കുടുംബങ്ങൾ കുടുംബങ്ങളാണ് കഴിയുന്നത്. ഇതിൽ 925 കുട്ടികളും 3 ഗർഭിണികളുമുണ്ട്.
പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നുമുള്ള വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോൺ. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന മന്ത്രി സിപി ജോണിന്‍റെ പരാമർശത്തിനെതിരെ വ്യാപക വിമർശനം. ഫ്രീ യാത്ര കൊടുത്തിട്ട് അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നത് ഒരു മന്ത്രിക്ക് പറ്റിയ പണി ആണോ എന്നാണ് ചോദ്യം ഉയർന്നിട്ടുള്ളത്.
പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സിപി ജോൺ പറഞ്ഞു. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാത്തതിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് വിവരാവകാശ കമ്മീഷന്റെ കടുത്ത വിമർശനം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ലഭ്യമാക്കാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മറുപടി ലഭിച്ചശേഷം ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.
ശബരിമല നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വയം വില നിശ്ചയിച്ച് തിരുവനന്തപുരം മിൽമ യൂണിയൻ ഏകപക്ഷീയമായി നെയ്യ് നൽകാമെന്ന് ദേവസ്വം ബോർഡിന് കത്ത് നൽകിയെന്ന് വിവരം. എംഡി അറിയാതെ ബോർഡ് യോഗം പോലും ചേരാതെ ആയിരുന്നു നടപടി.
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
പ്രമുഖ ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ ഡാബർ ഇന്ത്യയ്‌ക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. 100% ശുദ്ധം, 100% പ്രകൃതിദത്തം തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാചകങ്ങൾ ഉന്നയിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനാണു നടപടി.
മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 48 ലോറികൾക്കെതിരെ നടപടി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 16,74,000 രൂപ പിഴ ഈടാക്കി. അമിത ഭാരം കയറ്റിയുള്ള സർവീസ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാനന്തവാടി പോലീസിന്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസ് പിടികൂടി. കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീർ (54) ആണ് പിടിയിലായത്.
തമിഴ് നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ നടി തൃഷക്കെതിരെ നടത്തിയ ദ്വയാര്‍ത്ഥ പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രളയം രൂക്ഷമായ അസമിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷം ജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. നിരവധി ഗ്രാമങ്ങൾ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്.
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ, പോലീസിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 22 -കാരിയായ യുവതി പോലീസ് സ്റ്റേഷനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഹാരാജ്പുർ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
സൗദി അറേബ്യയിലേക്ക് ഹൗസ് കാർ ഡ്രൈവർ തസ്തികയിൽ പുതിയ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കിയതായി മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ കോൺസുലേറ്റ് റിക്രൂട്ടിങ് ഏജൻസികൾക്ക് കൈമാറി.
പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുവും പ്രമുഖ നേതാവുമായ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു.
ബീഹാറിലെ ബാങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ശേഷവും മറ്റ് രാഷ്ട്രീയ പാർട്ടികളുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. തങ്ങളുടെ ഒരേയൊരു സഖ്യം ബീഹാറിലെ ജനങ്ങളുമായി മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും കൂട്ടാളികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. മഹാരാഷ്ട്രയിൽ വെച്ച് അഭിജിത് ദീപ്കെയുടെ ആളുകൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ഫൈസാൻ അൻസാരി രേഖാമൂലം പരാതി നൽകി.
വിദേശ രാജ്യങ്ങളിലെ നയതന്ത്ര സാന്നിധ്യം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കാനഡ, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ അഞ്ച് രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നീക്കം തുടങ്ങി.
പോര്‍ച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും (41) പങ്കാളി ജോർജീന റോഡ്രീഗ്സും (32) വിവാഹിതരാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ പോർച്ചുഗീസ് ദ്വീപ് മെദീരയിലെ പ്രസിദ്ധമായ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ചയാകും ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്.
ലോകകപ്പ് ഫുട്ബോളിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ നീക്കം ശക്തമാക്കി യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡിയായ യുവേഫ. 2027-ൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇൻഫാന്‍റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിച്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി.
