ടാറ്റ മോട്ടോഴ്സ് ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ഇറക്കുന്നു. അതിനുശേഷം സഫാരിയുടെ പെട്രോള്‍ വേരിയന്റ് അടുത്തതായി വരും. ഇതുവരെ, ഈ രണ്ട് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായ ഹൈപ്പീരിയന്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 170 കുതിരശക്തിയും 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഹാരിയറിന് കരുത്ത് പകരുന്നത്. നിലവില്‍, സഫാരിയുടെ വില 14.66 ലക്ഷം രൂപ എക്‌സ്-ഷോറൂം മുതല്‍ ആരംഭിക്കുമ്പോള്‍, ഹാരിയര്‍ എക്‌സ്-ഷോറൂം വില 14 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.
