സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാം വില ഒറ്റയടിക്ക് 175 രൂപ വര്‍ധിച്ച് 12,160 രൂപയിലെത്തി. പവന്‍ വില 1,400 രൂപ വര്‍ധിച്ച് 97,280 രൂപയിലുമെത്തി. ഒക്ടോബര്‍ 17ന് കുറിച്ച് റെക്കോഡ് റേറ്റായ 97,360 രൂപയ്ക്ക് തൊട്ടരികെ എത്തിയിരിക്കുകയാണ് ഇതോടെ പവന്‍ വില. അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് ഔണ്‍സിന് 4,270 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90.46 ലുമാണ്. രൂപ കൂടുതല്‍ ദുര്‍ബലമായതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഇത്രമാത്രം ഉയരാന്‍ ഇടയാക്കിയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചതും സ്വര്‍ണത്തെ വീണ്ടും കുതിപ്പിലാക്കി. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് റെക്കോഡിലാണ്. ഗ്രാമിന് 10,060 രൂപ. പവന്‍ വില 80,480 രൂപയുമായി. ഒക്‌ടോബര്‍ 17ന് കുറിച്ച ഗ്രാമിന് 10,005 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 14 കാരറ്റിന് ഗ്രാമിന് 115 രൂപ വര്‍ധിച്ച് 7,790 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,025 രൂപയുമായി. ഇന്ന് വെള്ളി വില ചരിത്രത്തില്‍ ആദ്യമായി 200 രൂപ കടന്നു. വെള്ളി വില ഗ്രാമിന് 201 രൂപയാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഇന്ന് 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
കത്തിക്കയറി സ്വര്‍ണം, വെള്ളിയില്‍ റെക്കോഡ്!
