Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യുന്ന തീവ്രയജ്ഞത്തിനു തൊഴില്‍ വകുപ്പ് നാളെ തുടക്കം കുറിക്കും. പോര്‍ട്ടല്‍ വഴിയാണു രജിസ്ട്രേഷന്‍. സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. ദേശീയ പാത വികസന പദ്ധതികള്‍ക്കു ചരക്ക് സേവന നികുതി വിഹിതവും നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റിയും കേരളം കേന്ദ്രത്തിനു വിട്ടുകൊടുക്കാന്‍ ധാരണ. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

ഇടുക്കി ഇരട്ടയാറില്‍ പള്ളിയിലെ കുര്‍ബാനക്കിടിയെ ഹൃദയാഘാത ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ വന്‍ ജനാവലിയാണ് അന്ത്യമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി എംപി ഡീന്‍ കുരിയാക്കോസ്, എം എം മണി എന്നിവര്‍ അന്തിമോപചാരമാര്‍പ്പിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്തെ റെയിൽവേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ റെയിൽവേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായാണ് 25000 കോടിയുടെ പദ്ധതിക്ക് മോദി തുടക്കമിട്ടത്. പദ്ധതിയിൽ കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. പയ്യന്നൂര്‍, കാസർകോട്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളാണ് കേരളത്തിൽ നിന്നും ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ട് നിർവഹിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി

കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുൻ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദർ അന്തരിച്ചു

മുൻ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദർ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഗദ്ദർ. ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്റ്റാലിനെ പരിഹസിച്ച് അണ്ണാമലൈ

അമിത് ഷാ എന്താണ് പറഞ്ഞതെന്ന് സ്റ്റാലിനു മനസിലായിട്ടില്ലെന്നും സ്റ്റാലിന് ഇം​ഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഹിന്ദി ഭാഷ എതിർപ്പില്ലാതെ എല്ലാവരും സ്വീകരിക്കണമെന്നും,ഹിന്ദി ഒരു പ്രദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഭാഷകളും ശക്തിപ്പെടുമ്പാൾ രാജ്യവും ശക്തിപ്പെടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതേസമയം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തരുതെന്നും ,അങ്ങനെയൊരു നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വിവേക ശൂന്യമായ നീക്കമാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയതിൽ പ്രതിഷേധം

വീടാക്രമിക്കൽ,സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ തുടങ്ങിയ കേസുകളിൽ പ്രതിയായ കണ്ണൂർ പാനൂർ മേലേ ചമ്പാട് മുൻ ബ്രാഞ്ച് സെക്രട്ടറി രാഗേഷിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. . പ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ അൻപതിലധികം പേർ പങ്കെടുത്തു. രാഗേഷിനെ നാടുകടത്തിയതിൽ സമൂഹമാധ്യമങ്ങളിലൂടെയും സിപിഎം അനുഭാവികളുടെ പ്രതിഷേധമുണ്ടായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എന്‍എസ്എസ്

സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എന്‍എസ്എസ്. നടപടിയില്ലെങ്കില്‍ നിയമപരമായി നീങ്ങാനും തീരുമാനം.നാമജപ ഘോഷയാത്രയിൽ കേസെടുത്തതിനെതിരെ നടപടികളുമായി മുന്നോട്ടു പോകും. പ്രസംഗത്തിൽ മാപ്പ് പറയാത്ത സ്പീക്കറുടെ നിലപാട് ഉരുണ്ടുകളിയാണ്. എം വി ഗോവിന്ദന്റെ നിലപാട് പാർട്ടി നിലപാടായി മാത്രമേ കാണുന്നുള്ളൂവെന്നും. പ്രശ്നം വഷളാക്കരുതെന്നും സര്‍ക്കാരിനോട് എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനുഷയുടെ ഭര്‍ത്താവിന്റെയും മുന്‍ഭര്‍ത്താവിന്റെയും മൊഴിയെടുക്കും

വധശ്രമക്കേസിൽ പ്രതി അനുഷയുടെ ഭർത്താവിന്റെയും , മുൻ ഭർത്താവിന്റെയും മൊഴി എടുക്കും.അരുണുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.ഭർത്താവ് വിദേശത്തായതിനാൽ ഓൺലൈൻ വഴിയാണ് മൊഴിയെടുക്കൽ. എയർ എംബോളിസം കേസ് ആദ്യമായതിനാൽ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധരുടെ അടക്കം നിർദേശം സ്വീകരിച്ചാകും തുടർ നീക്കങ്ങൾ.അനുഷയുടെ രീതികളെക്കുറിച്ചും ആരോഗ്യം വീണ്ടെടുത്ത ശേഷം വീണ്ടും പരാതിക്കാരി സ്നേഹയുടെയും മൊഴിയെടുക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു

വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു .അരയന്‍കാവ് സ്വദേശി ജോണ്‍സന്‍, ജോണ്‍സന്റെ സഹോദരീപുത്രന്‍ അലോഷി ,സഹോദരന്റെ മകള്‍ ജിസ്മോള്‍ എന്നിവരാണ്.ജിസ്മോൾ ഒഴുക്കിൽപെട്ടതിനെ തുടർന്ന് അലോഷിയും ജോൺസനും രക്ഷിക്കാൻ വെള്ളത്തിൽ ഇറങ്ങിയെങ്കിലും മൂന്നുപേരും മരിക്കുകയായിരുന്നു.കുളിക്കാനിറങ്ങിയ ഏഴുപേരില്‍ മൂന്നുപേരാണ് ഒഴുക്കില്‍പ്പെട്ടത്.