Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമസഭാ സമ്മേളനം തുടങ്ങി

പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം തുടങ്ങി. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ചാണ് സഭ ആരംഭിച്ചത്. ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തെ ഊർജമാക്കിയ നേതാവായിരുന്നു എന്ന് സ്പീക്കറും,ലോക പാർലമെൻററി ചരിത്രത്തിലെ അപൂർവതയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പിണറായി വിജയനും അനുസ്മരിച്ചു. ഉമ്മൻചാണ്ടിയോടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്നും മുഖ്യമന്ത്രി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 7

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾മണിപ്പൂരില്‍ കലാപം തുടരുന്നതിനിടെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കുക്കി പീപ്പിള്‍സ് അലയന്‍സ് പിന്‍വലിച്ചു. രണ്ട് എംഎല്‍എ മാരാണ് പാര്‍ട്ടിക്കുള്ളത്. കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ പിന്തുണ നഷ്ടപ്പെട്ടാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകില്ല. 60 അംഗ നിയമസഭയില്‍ ആകെ പത്ത് കുക്കി എംഎല്‍എമാരാണുള്ളത്. 21 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപിയിലുള്ള ഏഴു കുക്കി എംഎല്‍എമാര്‍ അടക്കം പത്തുപേരും പങ്കെടുക്കില്ലെന്നു കുക്കി നേതാക്കള്‍ അറിയിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി

മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി. ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി. രണ്ടു എംഎല്‍എമാരുള്ള കുക്കി പീപ്പിള്‍സ് അലയന്‍സ് ആണ് പിന്തുണ പിന്‍വലിച്ചത്. മണിപ്പൂരില്‍ കലാപം തുടരുന്ന സാഹചര്യത്തിലാണ് പിന്തുണ പിന്‍വലിച്ചത്.160ലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമം നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിമര്‍ശനം തുടരുന്നതിനിടെയാണ് ഭരണ സഖ്യത്തില്‍ നിന്ന് പുറത്തുപോകാനുള്ള കെപിഎയുടെ തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭ്രമണപഥ പ്രവേശന സമയത്ത് പേടകം പകര്‍ത്തിയ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇന്നലെ രാത്രിയോടെ ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ പ്രവേശിച്ചിരുന്നു.ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ ഇന്ന് രാത്രി 11 മണിയോടെ റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റെന്ന പ്രക്രിയയിലേക്ക് കടക്കും. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു. ഓഗസ്റ്റ് […]

Posted inബിസിനസ്സ്

ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 87.72 ശതമാനം വര്‍ദ്ധിച്ചു

പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഒഫ് ബറോഡയുടെ 2024 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിലെ അറ്റാദായം 87.72 ശതമാനം വര്‍ദ്ധിച്ചു. മുന്‍വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയ 2,168.1 കോടി രൂപയില്‍ നിന്ന് 4,070.1 കോടി രൂപയായി അറ്റാദായം ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനത്തില്‍ 42.9 ശതമാനത്തിന്റെയും പ്രവര്‍ത്തന ലാഭത്തില്‍ 73 ശതമാനത്തിന്റെയും നേട്ടമുണ്ടാക്കി. ജൂണ്‍ പാദത്തിലെ മൊത്തം വരുമാനം 29,878.07 കോടി രൂപയാണ്, ഇത് 2022- 23 ആദ്യപാദത്തിലെ മൊത്തം വരുമാനമായ 20,119.52 കോടി രൂപയില്‍ നിന്ന് 48.50 ശതമാനം കൂടുതലാണ്. മുന്‍ […]

Posted inവിനോദം

‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റര്‍

സിജു വില്‍സണ്‍ നായകനായി എത്തുന്ന ഏറ്റുവും പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ‘കലമ്പാസുരന്‍ ഒരു മിത്തല്ല’ എന്ന് കുറിച്ച് കൊണ്ടുള്ള പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ‘മിത്ത് വിവാദ’വുമായി ബന്ധപ്പെടുത്തിയാണ് പലരും കമന്റ് ചെയ്യുന്നത്. പി.ജി. പ്രേംലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിത്സന്‍ നായകനാകുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യും […]

Posted inവിനോദം

‘ജേര്‍ണി ഓഫ് ലവ് 18 പ്ലസ്’ ഇതുവരെ നേടിയത് ആറ് കോടി!

മലയാളത്തിന്റെ യുവ നിരയില്‍ ശ്രദ്ധേയനായ താരമാണ് നസ്‌ലെന്‍. നസ്‌ലെന്‍ മുഴുനീള നായകനായ ആദ്യ ചിത്രമാണ് ‘ജേര്‍ണി ഓഫ് ലവ് 18 പ്ലസ്’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നസ്‌ലെന്‍ നായകനായ ചിത്രത്തിന്റെ ലൈഫ്‌ടൈം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിക്കാറാകുമ്പോള്‍ ആറ് കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. നസ്‌ലെന്‍ യുവ നായക നിരയിലേക്ക് എത്തുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് ലാഭം തന്നെയായിരിക്കും ചിത്രം. അരുണ്‍ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ ഡി ജോസിനൊപ്പം […]

Posted inഓട്ടോമോട്ടീവ്

ജൂലൈയില്‍ റെക്കോഡ് വില്‍പനയുമായി ടൊയോട്ട

വില്‍പനയില്‍ പുതിയ ചരിത്രം കുറിച്ച് ടൊയോട്ട. ജൂലൈയില്‍ 21911 യൂണിറ്റോടെ ഏറ്റവും അധികം വാഹനം വില്‍ക്കുന്ന മാസം എന്ന റെക്കോര്‍ഡാണ് ടൊയോട്ട സ്വന്തമാക്കിയത്. തദ്ദേശീയ വില്‍പനയും കയറ്റുമതിയും അടക്കമാണ് 21911 യൂണിറ്റ് കാര്‍ ടൊയോട്ട നിര്‍മാണ ശാലയില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതില്‍ 20759 യൂണിറ്റ് പ്രദേശിക വില്‍പനയും 1152 യൂണിറ്റ് കയറ്റുമതിയുമാണ്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇതിന് മുമ്പ് ടൊയോട്ടയ്ക്ക് ഏറ്റവും അധികം വില്‍പന ലഭിച്ചത്. അന്നത്തെ വില്‍പന 20410 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ […]

Posted inപുസ്തകങ്ങൾ

രജപുത്താന

താഴെനിന്ന് ചുറ്റിക്കയറി വരുന്ന വഴികളിലൂടെ കുതിരയോടിച്ചുവന്ന ഒരു യുവാവ് ഇവിടെ ഏകാന്തതയുടെ സാന്ത്വനമറിഞ്ഞിരിക്കണം. പ്രകൃതിയുടെ നനുത്ത പച്ചവിരലുകളില്‍ തൊട്ട് ഖയാലുകളും തുമ്രികളും രചിച്ചിരിക്കണം. ചിത്തോറിന്റെ വിദൂരതയിലേക്ക് കണ്ണോടിച്ച് ബാല്യത്തിന്റെ നിഷ്‌കളങ്കതയിലേക്ക് വീണ്ടും ഒരു തിരിച്ചുപോക്ക് നടത്തിയിരിക്കണം. ഒരു സഞ്ചാരി, നൂറ്റാണ്ടിനുമുമ്പേ മറഞ്ഞുപോയ സജ്ജന്‍സിങ് എന്ന കലാകാരന്റെ കവിഹൃദയം തൊട്ടറിയുന്നത് ഈ മലമുകളിലെത്തുമ്പോഴാണ്. കോട്ടകൊത്തളങ്ങളിലെ കാഴ്ചകള്‍ക്കപ്പുറത്ത് അതിനുള്ളില്‍ ജീവിച്ചവരുടെ മാനസികസഞ്ചാരത്തെ അകക്കണ്ണിലൂടെ നോക്കിക്കാണാനുള്ള ശ്രമം ഈ കൃതിയെ ജീവസ്സുറ്റതാക്കുന്നു. വര്‍ണ്ണാഭമായ കെട്ടുകാഴ്ചകളെക്കാള്‍ ഉള്‍ക്കണ്ണിലെ നോട്ടത്തിന് തെളിമയേറുന്നു. വിസ്മൃതിയിലാണ്ടുപോയ രജപുത്രസാമ്രാജ്യത്തിലെ […]

Posted inആരോഗ്യം

എപ്പോഴും തലവേദനയാണോ? ഈ ശീലങ്ങളൊന്നു മാറ്റി നോക്കാം!

എപ്പോഴും തലവേദന അനുഭവപ്പെടുന്നതിനു പിന്നില്‍ നിങ്ങളുടെ നിത്യജീവിതത്തിലെ ചില ശീലങ്ങളായിരിക്കാം. ചില സമയത്ത് ഒരു നേരത്തെ ആഹാരം വേണ്ടെന്ന് വയ്ക്കുന്നതുതന്നെ തലവേദനയ്ക്ക് കാരണമാകും. ചിട്ടയില്ലാത്ത ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ താളം തെറ്റിക്കുന്നത് തലവേദനയിലേക്കു നയിക്കും. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിനും തലവേദനയ്ക്കും കാരണമാകാം. ഇത് ഒഴിവാക്കാന്‍ ദിവസം കുറഞ്ഞത് എട്ട് ഗ്ലാസെങ്കിലും വെള്ളം കുടിക്കേണ്ടതാണ്. അതിമായ കഫൈന്‍ ഉപയോഗവും തലവേദനയ്ക്കു കാരണമാകുമെന്നതിനാല്‍ കാപ്പിയും ചായയും ഇടയ്ക്കിടെ കഴിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തുക. ഇനി നിരന്തരം കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നവര്‍ […]