Posted inപുസ്തകങ്ങൾ

അറേബ്യയും തുര്‍ക്കിയും ഒരു യാത്ര

ഈജിപ്ത്, ജോര്‍ദ്ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലൂടെ അവിടുത്തെ ജീവിതവും, ചരിത്രവും, രാഷ്ട്രീയവും രുചിയും അറിഞ്ഞനുഭവിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ സഞ്ചാരമാണിത്. അറേബ്യന്‍ നാടുകളുടെ കാണാക്കഥകളിലേക്കുള്ള യാത്ര. പിരമിഡുകളുടെയും നൈലിന്റെയും നാടായ ഈജിപ്തിലെയും സാമ്രാജ്യങ്ങളുടെ ചരിത്രമുറങ്ങുന്ന ജോര്‍ദാനിലെ അമ്മാന്‍ നഗരിയിലെയും ഓട്ടോമന്‍ തലസ്ഥാനമായ ഇസ്തംബൂളിലെയും കാഴ്ചകളെ ചരിത്രത്തിന്റെ കാഴ്പപ്പാടുകളിലൂടെ ആവിഷ്‌കരിച്ചുക്കൊണ്ട് യാത്രാഖ്യാനത്തിന്റെ മുന്മാതൃകകളില്‍ നിന്ന് വേറിട്ടുസഞ്ചരിക്കുന്നു ഈ പുസ്തകം. ‘അറേബ്യയും തുര്‍ക്കിയും ഒരു യാത്ര’. എം.എന്‍ സുഹൈബ്. ഡിസി ബുക്‌സ്. വില 315 രൂപ.  

Posted inആരോഗ്യം

ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിച്ചാല്‍ വരും തലമുറകള്‍ക്ക് കൂടി ഗുണം!

ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മാത്രമല്ല വരും തലമുറകള്‍ക്ക് കൂടി ഗുണം ലഭിക്കുമെന്ന് പഠനം. ഓസ്ട്രേലിയയിലെ മൊനാഷ് യൂണിവേഴ്സിറ്റി ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. ആപ്പിളിലെ എര്‍സോളിക് ആസിഡാണ് തലച്ചോറിന്റെ ആരോഗ്യം കാക്കുന്നത്. ആപ്പിള്‍ മാത്രമല്ല, തുളസി, റോസ്‌മെറി, തൈം പോലെ എര്‍സോളിക് ആസിഡ് അടങ്ങിയ ഔഷധസസ്യങ്ങള്‍ ഗര്‍ഭകാലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ വരും തലമുറകളുടെ ബുദ്ധി കൂട്ടുകയാണ്. തലച്ചോറിലെ ന്യൂറോണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആക്സൊന്‍ ശൃംഖലയ്ക്കു ബലക്ഷയമുണ്ടാകാതിരിക്കാന്‍ എര്‍സോളിക് ആസിഡ് സഹായിക്കുന്നതായി ഗവേഷണത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിശദീകരണവുമായി സജി ചെറിയാന്‍

സൗദിയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചതെന്ന് സജി ചെറിയാന്‍.സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡിജിപിക്ക് പരാതിയുമായി തോമസ് കെ തോമസ് എംഎൽഎ

എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നൽകി. തന്റെ മുൻ ഡ്രൈവറായ ബാബുക്കുട്ടിയെ സ്വാധീനിച്ച് വാഹനം അപകടത്തിൽ പെടുത്താൻ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധി പാർലമെന്റിൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ. ഗാന്ധി പ്രതിമയെ വണങ്ങിയതിന് ശേഷമാണ് അദ്ദേഹം പാർലമെന്റിനുള്ളിലേക്ക് കടന്നത്. ഇന്ത്യാ മുദ്രാവാക്യത്താൽ മുഖരിതമായ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ അകമ്പടിയോടെയാണ് രാഹുലെത്തിയത്. പ്രതിപക്ഷത്തെ എംപിമാർ പാർലമെന്റിന് മുന്നിൽ രാഹുലിനെ സ്വീകരിച്ചു. അതോടൊപ്പം ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ എക്‌സ് അക്കൗണ്ടിലെ ബയോയില്‍ മാറ്റം വരുത്തി രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട എംപി എന്നത് നീക്കം ചെയ്ത് പാര്‍ലമെന്റ് അംഗം എന്നാക്കി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  രാഹുല്‍ ഗാന്ധി വീണ്ടും എംപിയായി പാര്‍ലമെന്റില്‍ എത്തി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. 137 ദിവസത്തെ ‘അയോഗ്യത’യ്ക്കുശേഷം രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ എത്തി. ഗാന്ധി പ്രതിമക്കു മുന്നില്‍ വണങ്ങിയാണ് പാര്‍ലമെന്റിലേക്കു പ്രവേശിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വളിച്ചാണു രാഹുലിനെ വരവേറ്റത്. മിത്ത് വിവാദം നിയമ സഭയില്‍ കുത്തിപ്പൊക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. വിഷയം നിയമസഭയില്‍ പരാമര്‍ശിക്കും. സ്പീക്കര്‍ക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് സാധ്യമല്ല. സ്പീക്കര്‍ തിരുത്തണമെന്ന നിലപാടു മാത്രം മതിയെന്നാണു തീരുമാനം. അന്തരിച്ച മുന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും, പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻചാണ്ടിയുടെ ഇരിപ്പിടം കെ പി മോഹനന്

ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം എൽ ജെഡി നേതാവ് കെ പി മോഹനന്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് കെപി മോഹനൻ എത്തുകയായിരുന്നു. നേരത്തെ രണ്ടാം നിരയിലായിരുന്നു കെ പി മോഹനന്റെ സ്ഥാനം. കെപി മോഹനൻ മുൻ നിരയിലേക്ക് വന്നതോടെ ആ ഇരിപ്പിടത്തിലേക്ക് ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ വീണ്ടും എംപി

സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ സംഘർഷം തുടരുന്നു

മണിപ്പൂരിലെ ചെക്ക്ക്കോൺ മേഖലയിൽ വീടുകൾക്ക് തീയിട്ടു. ക്വക്തയിൽ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായി. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.