കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ. ഗാന്ധി പ്രതിമയെ വണങ്ങിയതിന് ശേഷമാണ് അദ്ദേഹം പാർലമെന്റിനുള്ളിലേക്ക് കടന്നത്. ഇന്ത്യാ മുദ്രാവാക്യത്താൽ മുഖരിതമായ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ അകമ്പടിയോടെയാണ് രാഹുലെത്തിയത്. പ്രതിപക്ഷത്തെ എംപിമാർ പാർലമെന്റിന് മുന്നിൽ രാഹുലിനെ സ്വീകരിച്ചു. അതോടൊപ്പം ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ എക്സ് അക്കൗണ്ടിലെ ബയോയില്‍ മാറ്റം വരുത്തി രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട എംപി എന്നത് നീക്കം ചെയ്ത് പാര്‍ലമെന്റ് അംഗം എന്നാക്കി.
രാഹുൽ ഗാന്ധി പാർലമെന്റിൽ
