എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നൽകി. തന്റെ മുൻ ഡ്രൈവറായ ബാബുക്കുട്ടിയെ സ്വാധീനിച്ച് വാഹനം അപകടത്തിൽ പെടുത്താൻ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഡിജിപിക്ക് പരാതിയുമായി തോമസ് കെ തോമസ് എംഎൽഎ
