ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മാത്രമല്ല വരും തലമുറകള്‍ക്ക് കൂടി ഗുണം ലഭിക്കുമെന്ന് പഠനം. ഓസ്ട്രേലിയയിലെ മൊനാഷ് യൂണിവേഴ്സിറ്റി ബയോമെഡിസിന് ഡിസ്കവറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. ആപ്പിളിലെ എര്‍സോളിക് ആസിഡാണ് തലച്ചോറിന്റെ ആരോഗ്യം കാക്കുന്നത്. ആപ്പിള്‍ മാത്രമല്ല, തുളസി, റോസ്മെറി, തൈം പോലെ എര്‍സോളിക് ആസിഡ് അടങ്ങിയ ഔഷധസസ്യങ്ങള്‍ ഗര്‍ഭകാലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ വരും തലമുറകളുടെ ബുദ്ധി കൂട്ടുകയാണ്. തലച്ചോറിലെ ന്യൂറോണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആക്സൊന്‍ ശൃംഖലയ്ക്കു ബലക്ഷയമുണ്ടാകാതിരിക്കാന്‍ എര്‍സോളിക് ആസിഡ് സഹായിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രഫ. റോജര്‍ പോകോക്ക് പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായ പഠനം നേച്ചര്‍ സെല്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചു.
ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിച്ചാല്‍ വരും തലമുറകള്‍ക്ക് കൂടി ഗുണം!
