തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ .സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.ഗണപതിയെ കുറിച്ചു ഷംസീർ പറഞ്ഞത് അബദ്ധമല്ല. പറഞ്ഞത് മനഃപൂർവമാണ്. ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. മുസ്ലിം വിഭാഗത്തിന്റെ കുത്തക ഏറ്റെടുക്കാൻ ആയിരുന്നു ഷംസീറിന്റെ ശ്രമം. ഒരു മുസ്ലിം പണ്ഡിതൻ പോലും ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടില്ലെന്നും ശോഭ പറഞ്ഞു.
കുളം നവീകരിക്കാൻ ഭരണാനുമതി
തലശേരി കോടിയേരിയിലെ കാരാൽതെരുവിലുള്ള ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് 64 ലക്ഷം രൂപയുടെ ഭരണാനുമതി.സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് ഭരണാനുമതി.അടുത്ത മാസം നവീകരണ പ്രവർത്തികൾ ആരംഭിക്കും. ഭരണാനുമതിയുടെ വിവരം ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം സ്പീക്കർ പങ്കുവച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 7
*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾രാഹുല്‍ ഗാന്ധി വീണ്ടും എംപിയായി പാര്‍ലമെന്റില്‍ എത്തി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. 137 ദിവസത്തെ ‘അയോഗ്യത’യ്ക്കുശേഷം രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ എത്തി. ഗാന്ധി പ്രതിമക്കു മുന്നില്‍ വണങ്ങിയാണ് പാര്‍ലമെന്റിലേക്കു പ്രവേശിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചാണു രാഹുലിനെ വരവേറ്റത്. ◾മിത്ത് വിവാദം നിയമ സഭയില്‍ കുത്തിപ്പൊക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. വിഷയം നിയമസഭയില്‍ പരാമര്‍ശിക്കും. സ്പീക്കര്‍ക്കെതിരെ അടിയന്തര പ്രമേയ നോട്ടീസ് […]
കര്‍ഷകന് നഷ്ടപരിഹാരം നല്‍കും
കോതമംഗലത്ത് കെ.എസ്.ഇ.ബിക്കാര്‍ വാഴവെട്ടിയ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും. കൃഷിവകുപ്പുമായി ആലോചിച്ച് സഹായം നല്‍കാന്‍ വൈദ്യുതി മന്ത്രിയുടെ നിര്‍ദേശം.മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുപിയിലും വന്ദേഭാരതിന് നേരെ കല്ലേറ്
ഞായറാഴ്ച ഉത്തര്‍ പ്രദേശിലെ ബരാബങ്കിയില്‍ സഫേദാബാദ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഖൊരക്പൂരില്‍ നിന്ന് ലക്നൗവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിനെ തുടര്‍ന്ന് ഒരു കോച്ചിന്‍റെ ജനല്‍ചില്ല് തകര്‍ന്നു. സംഭവത്തില്‍ ബരാബങ്കി റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ആര്‍.പി.എഫ് എസ്കോര്‍ട്ട് ടീം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.
എയര്‍ ഇന്ത്യയുടെ നഷ്ടം 14,000 കോടിയായിരിക്കും!
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം എയര്‍ ഇന്ത്യയുടെ നഷ്ടം 14,000 കോടിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പഴയ എന്‍ജിനുകള്‍ ഒഴിവാക്കിയതിലൂടെയുണ്ടായ നഷ്ടവും ഉള്‍പ്പെടുന്നു. ടാറ്റ സണ്‍സ് 13,000 കോടിയാണ് എയര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത്. എന്നാല്‍, ഇതില്‍ 470 പുതിയ വിമാനങ്ങള്‍ വാങ്ങാനായി വിനിയോഗിച്ച പണം ഉള്‍പ്പെടുന്നില്ല. 30 ബില്യണ്‍ ഡോളറാണ് പുതിയ വിമാനങ്ങള്‍ വാങ്ങാനായി കമ്പനി മുടക്കുന്നതെന്നാണ് സൂചന. ഈ തുക ഗഡുക്കളായി എയര്‍ ഇന്ത്യ വിമാന കമ്പനികള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷക്കും ഉപഭോക്താക്കളും സംതൃപ്തിക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അത് […]
കവര്‍ ഡിസ്‌പ്ലേ മികച്ചതാക്കി സാംസങ് ഫോണ്‍
മടക്കാവുന്ന ഫോണുകളില്‍ ഏറ്റവും മികച്ചതാകാനുള്ള മത്സരത്തില്‍ നിരവധി പരിഷ്‌കാരങ്ങളാണ് സാംസങ് ഏറ്റവും പുതിയ സെഡ് ഫ്‌ലിപില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പ്രധാന മാറ്റം കവര്‍ ഡിസ്‌പ്ലേയിലാണ്. ചെറിയ 1.9 ഇഞ്ച് എന്നതില്‍നിന്നു 3.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ (704×748) ആയി മാറിയിരിക്കുന്നു. ഏറ്റവും കസ്റ്റമൈസെബിള്‍ ആയി അവതരിപ്പിച്ചിരിക്കുന്ന കവര്‍ ഡിസ്‌പ്ലേയില്‍ത്തന്നെ കോള്‍ ചെയ്യാനും ഫോട്ടോ എടുക്കാനും സന്ദേശങ്ങള്‍ക്കു(ഫുള്‍ സ്‌ക്രീന്‍ കീബോര്‍ഡ്) മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ട്. ആന്‍ഡ്രോയിഡ് ആപ്പുകളും പ്രവര്‍ത്തിപ്പിക്കാനാകും (യുട്യൂബ് വീഡിയോകളും കാണാം). അകത്തെ ഡിസ്‌പ്ലേ […]
‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ഓഗസ്റ്റ് 11 ന്
ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷേപഹാസ്യ ഗണത്തില്‍ വരുന്ന ഒരു ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് പതിനൊന്നിനായിരിക്കും. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി […]
ജോജു ജോര്‍ജിന്റെ പുതിയ ചിത്രം ‘പുലിമട’ റിലീസിന്
ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘പുലിമട’ റിലീസിന് ഒരുങ്ങുന്നു. ടൈറ്റില്‍ പോസ്റ്ററും റിലീസ് ചെയ്തു. പുലിമടയുടെ കഥ തിരക്കഥ സംഭാഷണം എഡിറ്റിംഗും സംവിധാനം നിര്‍വ്വഹിക്കുന്നത് മലയാളികള്‍ക്ക് പ്രിയങ്കരനായ എ കെ സാജന്‍ ആണ്. നിരവധി ചിത്രങ്ങളില്‍ ക്യാമറ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്ത ക്യാമറമാന്‍ വേണുവും ചിത്രത്തില്‍ ഭാഗമാകുന്നു. ജോജു ജോര്‍ജ്ജ് നായകനായ ഇരട്ടക്ക് ശേഷം എത്തുന്ന ചിത്രം ആണ് പുലിമട. ദിലീപ് നായകനായി എത്തിയ വോയിസ് ഓഫ് സത്യനാഥന്‍ ആണ് ജോജുവിന്റേതായി […]
45 ലക്ഷം യൂണിറ്റ് വില്പന നേട്ടം സ്വന്തമാക്കി ആള്‍ട്ടോ
മാരുതി സുസുക്കി ആള്‍ട്ടോ ചരിത്ര നേട്ടം സ്വന്തമാക്കി. 45 ലക്ഷം യൂണിറ്റ് എന്ന വില്പന നേട്ടമാണ് ആള്‍ട്ടോ സ്വന്തമാക്കിയിരിക്കുന്നത്. 2000ല്‍ പുറത്തിറക്കിയ ആള്‍ട്ടോ 23 വര്‍ഷത്തിന് ശേഷം ഇപ്പോഴും വില്പനയില്‍ മുന്നിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്പന നേടിയ കാര്‍ എന്ന പദവി കൂടി ആള്‍ട്ടോയ്ക്ക് സ്വന്തമാണ്. മികച്ച മൈലേജും നല്‍കുന്ന കാര്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തിലും മോശമല്ല. ആകര്‍ഷകമായ ഡിസൈനും പുതിയ ആള്‍ട്ടോയ്ക്കുണ്ട്. മാരുതി സുസുക്കി ആള്‍ട്ടോയുടെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 3.99 ലക്ഷം […]
