കോതമംഗലത്ത് കെ.എസ്.ഇ.ബിക്കാര് വാഴവെട്ടിയ കര്ഷകന് നഷ്ടപരിഹാരം നല്‍കും. കൃഷിവകുപ്പുമായി ആലോചിച്ച് സഹായം നല്കാന് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശം.മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കുവാന് നിര്‍ദ്ദേശിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്ഷകന് നഷ്ടപരിഹാരം നല്‍കും
