ഞായറാഴ്ച ഉത്തര്‍ പ്രദേശിലെ ബരാബങ്കിയില്‍ സഫേദാബാദ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഖൊരക്പൂരില്‍ നിന്ന് ലക്നൗവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിനെ തുടര്‍ന്ന് ഒരു കോച്ചിന്റെ ജനല്‍ചില്ല് തകര്‍ന്നു. സംഭവത്തില്‍ ബരാബങ്കി റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ആര്.പി.എഫ് എസ്കോര്‍ട്ട് ടീം കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയായിരുന്നു.
യുപിയിലും വന്ദേഭാരതിന് നേരെ കല്ലേറ്
