5 48

ബ്രിട്ടിഷ് ആഡംബര വാഹന നിര്‍മാതാക്കളായ ബെന്റ്ലിയുടെ ആദ്യ ഇലക്ട്രിക്ക് പ്രൊഡക്ഷന്‍ മോഡലായ ടോര്‍ക്കല്‍ 2027 പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും. ഏകദേശം 4.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില. ബെന്റ്ലിയുടെ എസ്യുവി ബെന്റേഗയുടെ ഇവി പതിപ്പായി മാത്രം ടോര്‍ക്കലിനെ കാണാനാവില്ല. 800വി ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ച്ചറും 113 കിലോവാട്ട്അവര്‍ യൂസബിള്‍ ബാറ്ററി പാക്കുമാണ് നല്‍കിയിരിക്കുന്നത്. 888പിഎസ് കരുത്തുള്ള ടോര്‍ക്കല്‍ പരമാവധി 1,350 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇരട്ട ഇലക്ട്രിക്ക് മോട്ടാറുകളും വാഹനത്തിനുണ്ട്. വെറും 2.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്ററിലേക്ക് കുതിക്കാനും ടോര്‍ക്കലിന് സാധിക്കും. ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. 400 കിലോവാട്ട് വരെയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിങും സാധ്യമാണ്. 400കിലോവാട്ട് വരെയുള്ള ഉയര്‍ന്ന ചാര്‍ജിങ് ശേഷിയുള്ള ഇതില്‍ 10-80 ശതമാനം വരെ ചാര്‍ജു ചെയ്യാന്‍ വെറും 16 മിനിറ്റ് മതിയെന്നതാണ് ബെന്റ്ലിയുടെ അവകാശവാദം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *