7 48

ഇന്ന് സെപ്റ്റംബര്‍ 29, ലോക ഹൃദയ ദിനം. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ ഒരു മിനിറ്റ് പോലും പാഴാക്കരുതെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കും. നെഞ്ചില്‍ വലിയൊരു ഭാരം കയറ്റിവച്ച തോന്നല്‍ ഉണ്ടാകാം. ഈ വേദന പതിയെ നെഞ്ചില്‍ നിന്ന് തോളിലേക്ക് പടരും. ഇടത് തോളിനും കൈകളിലും കഠിനമായ വേദന അനുഭവപ്പെടാം. ഇതിനൊപ്പം താടിയെല്ല്, കഴുത്ത്, പിന്‍ഭാഗം എന്നിവിടങ്ങളിലും അകാരണമായ വേദനയോ ഭാരമോ അനുഭവപ്പെടാം. ശ്വാസമെടുക്കാന്‍ പ്രയാസം തോന്നാം. കിതപ്പ്, ശ്വാസംമുട്ടല്‍ എന്നിവ ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാത്തതിന്റെ സൂചനയാണ്. കൂടാതെ, അമിതമായി വിയര്‍ക്കുകയും ചെയ്യും. നെറ്റിയിലും കൈവെള്ളയിലും തണുപ്പും വിയര്‍പ്പും വരുന്നത് ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്. ഓക്കാനം, ഛര്‍ദ്ദി, വയറിന്റെ മുകള്‍ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായേക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. രക്തത്തില്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതാണ് പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണം. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, മദ്യപാനം, മാനസിക സമ്മര്‍ദം ഇവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. ആഴ്ചയില്‍ അഞ്ച് ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരം മിതമായ വ്യായാമത്തിനായി സമയം കണ്ടെത്തണം. നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള വ്യായാമ രീതികള്‍ പരീക്ഷിക്കാവുന്നതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *