Posted inവിനോദം

വിവേക് അഗ്‌നിഹോത്രി ഒരുക്കുന്ന ‘ദ വാക്‌സിന്‍ വാര്‍’

‘ദ കശ്മിര്‍ ഫയല്‍സ്’ എന്ന ചിത്രത്തിനു ശേഷം വിവേക് അഗ്‌നിഹോത്രി ഒരുക്കുന്ന ‘ദ വാക്‌സിന്‍ വാര്‍’ എന്ന ചിത്രത്തില്‍ സപ്തമി ഗൗഡ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സപ്തമി ഗൗഡയുടെ രംഗമുള്ള ഹ്രസ്വ വീഡിയോ വിവേക് അഗ്‌നിഹോത്രി പുറത്തുവിട്ടിരിക്കുകയാണ്. ‘കാന്താര’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിലെ നായികയാണ് സപ്തമി ഗൗഡ. ഫൈനല്‍ മിക്‌സിംഗ് കഴിയാറായി. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുക എന്ന് വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കിയിരുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന […]

Posted inഓട്ടോമോട്ടീവ്

വെല്‍ഫയര്‍ നിരത്തിലിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍

ഇന്ത്യന്‍ വാഹന വിപണി ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ അത്യാഡംബര കാര്‍ വെല്‍ഫയര്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് (ടി.കെ.എം). ഇന്ത്യന്‍ നിരത്തിലിറക്കി. ഹൈ, വി.ഐ.പി എന്നീ വേരിയന്റുകളിലാണ് വാഹനം അവതരിപ്പിച്ചത്. ഹൈ വേരിയന്റിന് 11,990,000 ഉം വി.ഐ.പി എക്സിക്യൂട്ടീവിന് 12,990,000 രൂപയുമാണ് എക്സ് ഷോറൂം വില. 2023 നവംബര്‍ മുതല്‍ വാഹനം ലഭ്യമായിത്തുടങ്ങും. 19.28 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റര്‍ ഇന്നര്‍ ഫോര്‍ സിലിണ്ടര്‍ […]

Posted inപുസ്തകങ്ങൾ

ഒഴുക്ക്

അഴിമുഖത്തിന്റെ സൗന്ദര്യവും വിശാലതയും എന്നും അതിലേക്ക് നമ്മളെ ആകര്‍ഷിക്കും. അത് നെഫിനെയും ആകര്‍ഷിച്ചു. ആ ലോകത്തില്‍നിന്നും ഒരു മോചനം അവള്‍ ആഗ്രഹിച്ചു. തടവറയില്‍നിന്നുള്ള മോചനം ഹംസയും. തന്റെ ലോകത്തേക്കൊരു തിരിച്ചുപോക്കും. വെല്‍ഷ് കടല്‍ത്തീരത്തും സിറിയയിലൂടെയും സഞ്ചരിക്കുന്ന നോവല്‍ തങ്ങളുടേതല്ലാത്ത ലോകത്തില്‍ അകപ്പെട്ട രണ്ട് മനുഷ്യരുടെ കഥ പറയുന്നു. ‘ഒഴുക്ക്’. കറെല്‍ ലൂയീസ്. വിവര്‍ത്തനം: സുരേഷ് എം.ജി. ഡിസി ബുക്‌സ്. വില 270 രൂപ.

Posted inആരോഗ്യം

പ്രായമായവരുടെ ചര്‍മസംരക്ഷണം

പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്റെ ആരോഗ്യത്തിനും കോട്ടം തട്ടും. പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുകൊണ്ട് സ്നിഗ്ധതയും ജലാംശവും കുറഞ്ഞുവരുന്നു. സ്തരങ്ങള്‍ തമ്മിലുള്ള സന്തുലനാവസ്ഥ തകരുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം മൂന്നിലൊന്നായി കുറയും. പൊതുവെയുള്ള ഇലാസ്തികതയും കുറയും. ഏറ്റവും ആന്തരികമായ കൊഴുപ്പിന്റെ സ്തരങ്ങള്‍ ക്ഷയിക്കുകയും മുകളില്‍ കട്ടികൂടുകയും ചെയ്യുന്നതുവഴി തൊലിക്ക് പൊതുവെ കട്ടി കൂടുതലായി തോന്നും. താപവ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള തൊലിയുടെ കഴിവ് ക്രമത്തില്‍ കുറഞ്ഞുവരികയും ചെയ്യും. ഇത്തരം പരിണാമങ്ങളോടൊപ്പം സൂര്യപ്രകാശം കൊണ്ടുള്ള […]

Posted inലേറ്റസ്റ്റ്

വരനെ മലര്‍ത്തിയടിച്ച്

വിവാഹ വേദിയിലേക്കു വധൂവരന്മാര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവച്ചു ആനയിക്കപ്പെടുന്നതു മനോഹരമായ കാഴ്ചയാണ്. എന്നാല്‍ അതിഥികളുടെ കിളിപോയ ഒരു വധൂവരന്മാരുടെ കിടിലന്‍ മാസ് എന്‍ട്രി ഇതാ കണ്ടോളൂ. വരന്റെ കൂമ്പിനിടിച്ചും കഴുത്തിനു പിടിച്ച് മലര്‍ത്തിയടിച്ചും വിവാഹവേദിയിലേക്കു വധു ആഗതയാകുന്ന അത്യപൂര്‍വമായ കാഴ്ച. ബെസ്റ്റ് റിസപ്ഷന്‍ എന്‍ട്രന്‍സ് എന്ന കുറിപ്പോടെ ‘ദ കെവിന്‍ റൈഡര്‍’ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോക്ക് വേള്‍ഡ് റസലിംഗ് എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകളിലെ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതം. റസലിംഗ് റിംഗിലെ സൂപ്പര്‍ താരം ‘സ്റ്റോണ്‍ കോള്‍ഡ്’ സ്റ്റീവ് ഓസ്റ്റിന്റെ […]

Posted inലേറ്റസ്റ്റ്

മുംബൈയിലെ ബാന്ദ്രയില്‍ പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി

മുംബൈയിലെ ബാന്ദ്രയില്‍ പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി. നിരോധിത മൊബൈല്‍  ആപ്ലിക്കേഷനായ ‘ഐഎംഒ – ഇന്‍ മൈ ഓപ്പീനിയന്‍’ ഉപയോഗമാണ് ഇയാളെക്കുറിച്ച് പൊലീസിന് സംശയം തോന്നാല്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗ്ലാദേശിലുള്ള ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ബന്ധപ്പെടാനാണ് ഇയാള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നത്.40 വയസുകാരനായ ബാബു ഹുസൈന്‍ ശൈഖ് എന്നയാളാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂര്‍ കലാപത്തിലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

മണിപ്പൂര്‍ കലാപത്തിലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. സിബിഐ അന്വേഷിക്കുന്ന കൂട്ടബലാത്സക്കേസുകളുടെ മേല്‍നോട്ടത്തിന് മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്സാല്‍ക്കറിനെയും കോടതി നിയമിച്ചു. നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മണിപ്പൂർ കലാപത്തിലും അന്വേഷണത്തിലും അതിനിർണ്ണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് സുപ്രീംകോടതി. സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടല്‍. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്യാൻസർ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ക്യാൻസർ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി പറഞ്ഞു. ആര്‍.സി.സിയില്‍ ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജും, അനെര്‍ട്ടിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന സൗരോര്‍ജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല

മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല. ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് സൂപ്പർ ന്യൂമറിയായി പ്രവേശനം നൽകും. സാമ്പത്തിക സഹായവും നൽകാനും സർവകലാശാല സിന്ഡിക്കേറ്റ് പ്രമേയം പാസ്സാക്കി. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നൽകാൻ തീരുമാനമായി. മണിപ്പൂരിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് സഹായവുമായെത്തുന്നത്. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നുമില്ലാതെ തന്നെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ്ടും സ്പീക്കർ ഷംസീറിനെ വിമർശിച്ച് കെ സുരേന്ദ്രൻ

സൗദി അറേബ്യ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് പ്രസ്താവനയിൽ മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും മന്ത്രി സജി ചെറിയാന് ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ലെന്ന് കെ സുരേന്ദ്രൻ .മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞത് വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥമെന്നുംബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.