മുംബൈയിലെ ബാന്ദ്രയില്‍ പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി. നിരോധിത മൊബൈല്‍ ആപ്ലിക്കേഷനായ ‘ഐഎംഒ – ഇന്‍ മൈ ഓപ്പീനിയന്‍’ ഉപയോഗമാണ് ഇയാളെക്കുറിച്ച് പൊലീസിന് സംശയം തോന്നാല്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗ്ലാദേശിലുള്ള ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ബന്ധപ്പെടാനാണ് ഇയാള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നത്.40 വയസുകാരനായ ബാബു ഹുസൈന് ശൈഖ് എന്നയാളാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായത്.
മുംബൈയിലെ ബാന്ദ്രയില്‍ പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി
