വിവാഹ വേദിയിലേക്കു വധൂവരന്മാര് ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവച്ചു ആനയിക്കപ്പെടുന്നതു മനോഹരമായ കാഴ്ചയാണ്. എന്നാല്‍ അതിഥികളുടെ കിളിപോയ ഒരു വധൂവരന്മാരുടെ കിടിലന്‍ മാസ് എന്‍ട്രി ഇതാ കണ്ടോളൂ. വരന്റെ കൂമ്പിനിടിച്ചും കഴുത്തിനു പിടിച്ച് മലര്‍ത്തിയടിച്ചും വിവാഹവേദിയിലേക്കു വധു ആഗതയാകുന്ന അത്യപൂര്‍വമായ കാഴ്ച. ബെസ്റ്റ് റിസപ്ഷന് എന്‍ട്രന്‍സ് എന്ന കുറിപ്പോടെ ‘ദ കെവിന് റൈഡര്‍’ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോക്ക് വേള്‍ഡ് റസലിംഗ് എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകളിലെ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതം. റസലിംഗ് റിംഗിലെ സൂപ്പര്‍ താരം ‘സ്റ്റോണ്‍ കോള്‍ഡ്’ സ്റ്റീവ് ഓസ്റ്റിന്റെ ഇടിതന്ത്രമുള്ള വിവാഹമെന്നും കുറിച്ചിട്ടുണ്ട്. വിവാഹവേദിയിലേക്കു പ്രവേശിക്കുന്നതോടെ വധു വരന്റെ ഓവര്‍കോട്ട് വലിച്ചൂരി താഴെയിടുന്നതാണ് ആദ്യം കാണുക. കോട്ട് എടുക്കാന്‍ തിരിയുന്ന വരന്റെ നാഭിക്കു ചവിട്ടിയതിനു പിറകേ, വധി കുത്തിനു പിടിച്ച് നിലത്തടിച്ചു വീഴ്ത്തി. ആദ്യം കമിഴ്ന്നുവീണ്, സ്പ്രിംഗ് പോലെ മലര്‍ന്നടിച്ചു കിടന്ന വരന്റെ കാല് ഉയര്‍ത്തിപ്പിടിച്ച് വധു വിജയം ഉറപ്പിക്കുമ്പോള്‍ റഫറി കൈകൊണ്ടു മൂന്നു തവണ തറയിലിടിച്ചു വിജയം പ്രഖ്യാപിക്കുന്നതും കാണാം. ആദ്യം അമ്പരന്നുപോയ അതിഥികളെല്ലാം പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടാഴ്ചകൊണ്ട് 20 ലക്ഷത്തോളം പേരാണ് ഈ വീഡിയോ ആസ്വദിച്ചത്.
വരനെ മലര്‍ത്തിയടിച്ച്
