Posted inപുസ്തകങ്ങൾ

ചന്ദ്രതാല്‍ ജലനീലിമയില്‍

സിംലയ്ക്കടുത്തുള്ള കല്പയില്‍ കിന്നൗര്‍ കൈലാസത്തിലെ ഉഷഃപ്രഭാവത്തില്‍ സമാരംഭിക്കുന്ന യാത്ര, ചന്ദ്രതാല്‍ എന്ന ഉയരങ്ങളുടെ പീഠഭൂമിയിലെ പ്രശാന്തസരസ്സിലെ അരുണസന്ധ്യയില്‍ അവസാനിക്കുന്നു. കുന്‍സും പാസ്സിലെ ഹിമക്കാറ്റ്, കാസയില്‍ അപരാഹ്നത്തിലെ പൊടിമഴയില്‍ തെളിഞ്ഞ ഗംഭീരമായ മഴവില്ല്, സാങ്ഗ്ലാ എന്ന തണുത്ത ഗ്രാമത്തിലെ ഇരുള്‍പര്‍വ്വതവിതാനങ്ങള്‍, ചിത്കുള്‍ എന്ന ഉന്നതപര്‍വ്വതഗ്രാമത്തിലെ ഹിമപ്രഭാതം, ആയിരത്താണ്ട് പുരാതനമായ ‘ഹിമാലയത്തിലെ അജന്ത’ എന്നു പ്രസിദ്ധമായ ടാബോ ബുദ്ധാശ്രമത്തിലെ മൗനം, ലാങ്സയിലെ ഹിമനിരകളിലെ ബുദ്ധപ്രകാശം, ഹിക്കിമില്‍ ഉയരങ്ങളില്‍ ഒറ്റപ്പെട്ട തപാലാഫീസും അസാധാരണ ജീവിതാനുഭവങ്ങളും. ലാഹുള്‍-സ്പിതി ഹിമഗിരിസാനുക്കളിലെ ജീവിതത്തിലേക്കും പ്രകൃതിയിലേക്കുമുള്ള അസാധാരണമായ […]

Posted inആരോഗ്യം

‘ബ്രെയിന്‍ ഫോഗ്’ മറികടക്കാന്‍ ഭക്ഷണത്തിലൂടെ സാധിക്കും!

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ‘ബ്രെയിന്‍ ഫോഗ്’ എന്ന അവസ്ഥയെ മറികടക്കാന്‍ ഭക്ഷണത്തിലൂടെ സാധിക്കുമെന്ന് പഠനം. ഇതിന് മുമ്പായി എന്താണ് ‘ബ്രെയിന്‍ ഫോഗ്’ എന്നത് കൂടി അറിയാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ‘ഫോഗ്’ അഥവാ പുക മൂടിയത് പോലെയുള്ളൊരു അനുഭവം ആണിത്. എന്നുവച്ചാല്‍, ആകെ അവ്യക്തത തോന്നുന്ന അവസ്ഥ. ഉറക്കമില്ലായ്മ, പതിവായ സ്‌ട്രെസ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ബ്രെയിന്‍ ഫോഗുണ്ടാകാം. ഇങ്ങനെ വരുമ്പോള്‍ അത് ഓര്‍മ്മക്കുറവ്, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം

മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം പറയുന്നു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ച. 12 മണിക്കൂര്‍ ചര്‍ച്ചയില്‍ ആറു മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്കു ലഭിക്കുമെങ്കില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റാണു കോണ്‍ഗ്രസിനു ലഭിക്കുക. മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ചര്‍ച്ച നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് അവശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസില്‍നിന്ന് ആദ്യം രാഹുല്‍ഗാന്ധിയാണ് സംസാരിക്കുക. രാഹുലിനു പുറമെ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും. കേരളത്തില്‍ നിന്നുള്ള നാല് എംപിമാരുടെ പേരുകളും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യൽ തുടരുന്നു

അടുത്ത ശനിയാഴ്ച വരെയാണ് സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാൻ ഇഡിക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്.ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്200 ചോദ്യങ്ങളുടെ പട്ടിക ഇഡി തയ്യാറാക്കിയിട്ടുണ്ട്. കരൂരിലെ റെയ്ഡിനിടെ കണ്ടെത്തിയ 60 ഭൂമിയിടപാടുകൾ സംബന്ധിച്ച രേഖയിൽ വിശദീകരണം തേടും. ഇന്നത്തെ ചോദ്യം ചെയ്യൽ തുടങ്ങുന്നതിന് മുന്‍പായി രാവിലെ ഡോക്ര്‍മാരുടെ സംഘം മന്ത്രിയെ പരിശോധിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആർ അനിൽ

രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം സ്വാഭാവികമായും കൺസ്യൂമർ സംസ്ഥാനമായ കേരളത്തേയും ബാധിച്ചിട്ടുണ്ടെന്ന്മന്ത്രി ജി ആർ അനിൽ.എന്നാൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ വിലക്കയറ്റം കുറവാണ്. വിലക്കയറ്റമുണ്ടാവുമ്പോൾ സർക്കാരിന് ചെയ്യാനാവുന്നത് വിപണിയിൽ ശക്തമായി ഇടപെടൽ നടത്തുകയെന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാധാരണ ജനങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ.വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്ന് വി ഡി സതീശൻ പറഞ്ഞതിനെ തുടർന്ന് സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആർ അനിലിന്റെ മറുപടി. മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു.കഴിഞ്ഞ വർഷം ധനകാര്യസ്ഥാപനത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്രനിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കേന്ദ്രം കേരളത്തെ സാമ്പത്തികമായി അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിഫ്ബി വഴി പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. കിഫ്ബി വഴി ഇതുവരെ 13,389 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി. ഈ സാമ്പത്തിക വര്‍ഷം 904 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവുമായി ബന്ധമുള്ള പദ്ധതികള്‍ക്ക് അനുമതി വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷൻ

കുറ്റകൃത്യത്തിന്റെ ഗൗരവവും ദുരൂഹതയും കണക്കിലെടുത്ത് സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷന്‍.പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ മരുന്ന് കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ചതില്‍ കേസ് അന്വേഷിക്കുന്ന പുളിക്കീഴ് സി.ഐ ഒരാഴ്ചയ്ക്കകം കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണം. പ്രതി അനുഷയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അനുഷയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഡി സതീശന്റെ പരാമർശത്തിനെതിരെ സിപിഎം നേതാവ് കെ അനിൽകുമാർ

പുതുപ്പള്ളിയെ അയോധ്യയാക്കാനാണ് വി ഡി സതീശന്റെ നീക്കമെന്ന് സിപിഎം നേതാവ് കെ അനിൽകുമാർ. ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെയാണ് അനിൽകുമാർ ഇങ്ങനെ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ സൂത്രത്തിൽ ജയിക്കാനാണ് സതീശന്റെ നീക്കം. ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് സതീശനെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അനിൽകുമാർ കുറ്റപ്പെടുത്തുന്നു.