Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അവിശ്വാസ പ്രമേയ ചർച്ച തുടരുന്നു

മണിപ്പുര്‍ കലാപത്തിനിടെ ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയെന്ന് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഡി.എം.കെ. പ്രധാനമന്ത്രി പാര്‍ലമെന്റിലും വരുന്നില്ല, മണിപ്പൂരിലും പോകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സൗഗത റോയ് ആവശ്യപ്പെട്ടു. മണിപ്പുര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി ഏഴുതവണയാണ് വിദേശത്ത് പോയത്. അങ്ങേയറ്റം ലജ്ജാകരമായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മണിപ്പുര്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂ എന്ന് എൻ സി പി യും ആവശ്യപ്പെട്ടു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാർലമെൻറിൽ ഇന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചേക്കില്ല

പ്രധാനമന്ത്രിയുടെയും അമിത് ഷായുടേയും അസാന്നിദ്ധ്യത്തിൽ രാഹുൽ ഗാന്ധി സഭയിൽ സംസാരിച്ചേക്കില്ലെന്നാണ് സൂചന. അസമിൽനിന്നുള്ള കോൺ​ഗ്രസ് എം.പി ​ഗൗരവ് ​ഗൊ​ഗോയ് തുടക്കമിട്ട ചർച്ചയിൽ എന്തുകൊണ്ട് പ്രധാനമന്ത്രി  മണിപ്പൂർ സന്ദർശിച്ചില്ല, മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാൻ തയാറാകാത്തത് എന്തുകൊണ്ട്, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്നീ മൂന്ന് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ അവിശ്വാസ പ്രമേയം പാവപ്പെട്ടവര്‍ക്കെതിരെയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു.പാവപ്പെട്ടവര്‍ക്ക് വീടും കുടിവെള്ളവും ലഭ്യമാക്കിയ നേതാവിനെതിരെയാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതെന്നും ദുബെ പറഞ്ഞു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരിച്ച് നൽകി

രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ നൽകണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയും അദ്ദേഹത്തിന് തിരികെ ലഭിച്ചത്. ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് പുറത്തിറക്കിയത്. 30 ദിവസങ്ങൾക്കുള്ളിൽ ദില്ലിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും പിന്നാലെ നൽകുകയായിരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 8

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ച. 12 മണിക്കൂര്‍ ചര്‍ച്ചയില്‍ ആറു മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്കു ലഭിക്കുക. അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഒരു മണിക്കൂര്‍ 15 മിനിറ്റാണു കോണ്‍ഗ്രസിനു ലഭിക്കുക. മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ചര്‍ച്ച നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ◾ഒരൊറ്റ ഇന്ത്യയില്‍ രണ്ടു മണിപ്പൂരാണ് ഇപ്പോഴുള്ളതെന്നും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ മുപ്പതു […]

Posted inബിസിനസ്സ്

അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ വാങ്ങി ഐ.എന്‍.ക്യു ഹോള്‍ഡിംഗ്

ഖത്തര്‍ സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഐ.എന്‍.ക്യു ഹോള്‍ഡിംഗ് എല്‍.എല്‍.സി 3,920 കോടി രൂപയ്ക്ക് അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.7 ശതമാനം ഓഹരി വാങ്ങി. ഓഹരിയൊന്നിന് 920 രൂപ നിരക്കില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ 4.26 കോടി ഓഹരികളാണ് ഐ.എന്‍.ക്യു ഹോള്‍ഡിംഗ് വാങ്ങിയത്. കൂടാതെ അദാനി ഗ്രീന്‍ എനര്‍ജിയുടെ പ്രമോട്ടര്‍ സ്ഥാപനമായ ഇന്‍ഫിനിറ്റ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 2.8 ശതമാനം വരുന്ന 4.48 കോടി ഓഹരികളും 920.43 രൂപ നിരക്കില്‍ 4,131 കോടി രൂപയ്ക്ക് വിറ്റഴിച്ചു. അദാനി ഗ്രൂപ്പിന്റെ […]

Posted inടെക്നോളജി

ത്രെഡ്‌സ് ആപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് എത്തുന്നു

മെറ്റ പ്ലാറ്റ്‌ഫോം അടുത്തിടെ അവതരിപ്പിച്ച ത്രെഡ്‌സില്‍ പുതിയ മാറ്റങ്ങള്‍ എത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ത്രെഡ്‌സ് ആപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് പുറത്തിറക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്. നിലവില്‍, സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ത്രെഡ്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇതോടെയാണ് ഡെസ്‌ക്ടോപ്പിലേക്കും ത്രെഡ്‌സ് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. തുടക്കത്തില്‍ വലിയ തോതില്‍ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചിരുന്നെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഉപഭോക്താക്കളെ […]

Posted inവിനോദം

ജന്മദിനത്തില്‍ ഫഹദിന്റെ ഫസ്റ്റ്‌ലുക്കുമായി പുഷ്പ 2 ടീം

ഫഹദ് ഫാസിലിന്റെ നാല്‍പ്പത്തിയൊന്നാം ജന്മദിനത്തില്‍ ഗംഭീര അപ്‌ഡേറ്റുമായി പുഷ്പ 2 ടീം. ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുഷ്പ 2 ടീം പുറത്തുവിട്ടിരിക്കുന്നത്. ചെറിയ സ്‌ക്രീന്‍ ടൈംമിലും പുഷ്പ ആദ്യഭാഗത്ത് ഗംഭീര പ്രകടനമാണ് ഫഹദ് നടത്തിയത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്‌ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുഷ്പ 2 ല്‍ […]

Posted inവിനോദം

‘കൊറോണ ധവാന്‍’ പുതിയ ടീസര്‍

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘കൊറോണ ധവാന്‍’ പുതിയ ടീസര്‍ എത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ലുക്മാന്റെയും ശ്രുതി ജയന്റെയും പ്രണയരംഗങ്ങളാണ് ടീസറില്‍ കാണാനാകുക. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍, ജെയിംസ് ആന്‍ഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി […]

Posted inഓട്ടോമോട്ടീവ്

ബുക്കിങ്ങില്‍ കുതിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440

വിപണിയില്‍ എത്തി ആദ്യമാസം തന്നെ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 ന് 25597 ബുക്കിങ്ങുകള്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ ഹീറോ കൂട്ടുകെട്ടില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 ന്റെ പ്രരംഭവില 2.29 ലക്ഷം രൂപയാണ്. ഹാര്‍ലിയുടെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുള്ള മോഡലിന്റെ പ്രാരംഭ മോഡല്‍ ഡെനിമിന് 2.29 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന വകഭേദമായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തോമസ് കെ തോമസിനെതിരെ നടപടിയുമായി ദേശീയ നേതൃത്വം

തോമസ്എം കെ തോമസ് എംൽഎ യെ എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതായി അധ്യക്ഷൻ ശരത്പവാർ അറിയിച്ചു. പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർ‍ട്ടി നടപടി.