നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തീരുമാനം.സെപ്തംബർ 11 ന് വീണ്ടും ചേരും. അതോടൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യം. കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കി. മണര്‍കാട് പള്ളിപ്പെരുന്നാള്‍ കണക്കിലെടുത്താണ് ആവശ്യം. ഉപതെരഞ്ഞെടുപ്പ് തീയതി പുന:പരിശോധിക്കണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു. ലിസ്ററിൽ പേരു ചേർത്ത പലർക്കും വോട്ടുചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും തീയതി നിശ്ചയിച്ചത് യാന്ത്രികമായാണെന്നും സി പി എം.
സംവിധായകൻ സിദ്ധിഖിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം
അന്തരിച്ച പ്രമുഖ സിനിമ സംവിധായകൻ സിദ്ധിഖിന്റെ പൊതുദർശനം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു. ഉച്ചയോടെ കാക്കനാട് പള്ളിക്കരയിലുള്ള വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടെയും പൊതുദർശനത്തിന് അവസരം ഒരുക്കും.എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ വൈകീട്ട് ആറിന് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലികൾ അർപ്പിച്ചു.
പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് ചാണ്ടി ഉമ്മൻ
ഇത്ര വേഗത്തിൽ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ. അച്ഛന്റെ മരണം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതിൽ മാനസിക ബുദ്ധിമുട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം എന്ന നിലയിൽ സ്ഥാനാർഥിത്വം ഏറ്റെടുക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. സൂര്യനായിരുന്നു ഉമ്മൻചാണ്ടി,സൂര്യന്റെ പ്രഭയിൽ നിൽക്കുന്ന ചന്ദ്രൻ മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 9
*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ്. തുടര്‍ച്ചയായി 53 വര്‍ഷം പുതുപ്പള്ളി എംഎല്‍എയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവു വന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ എട്ടിനാണു വോട്ടെണ്ണല്‍. ഈ മാസം 17 -ാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ◾പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് […]
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുകരണ കലയിലൂടെ തുടങ്ങി ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.’ഗൗരവതരമായ ജീവിത പ്രശ്‌നങ്ങളെ നര്‍മ്മ മധുരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലര്‍ത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. സിദ്ദിഖും ലാലും ചേര്‍ന്നൊരുക്കിയ പല സിനിമകളിലെ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും മായാതെ നില്‍ക്കുന്നത് അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.
സംവിധായകൻ സിദ്ധിഖ് അന്തരിച്ചു
സംവിധായകൻ സിദ്ധിഖ് അന്തരിച്ചു.63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 9 മണിയോടെ കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരൾ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. നാളെ (09.08.2023) രാവിലെ 9.00മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം ഉണ്ടായിരിക്കും. നാളെ […]
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കെപിസിസി പ്രസിഡന്‍റ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചാണ്ടിയുമായി സംസാരിച്ചു.
വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കുറവ്
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലായ് 28 ന് അവസാനിച്ച ആഴ്ച്ചയില്‍ 3.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 603.87 ബില്യണ്‍ ഡോളറിലേക്ക് എത്തി. തൊട്ടുമുന്‍പത്തെ ആഴ്ചയായ ജൂലായ് 21 ന് അവസാനിച്ച ആഴ്ച്ചയിലും വിദേശനാണ്യ കരുതല്‍ ശേഖരം കറഞ്ഞിരുന്നു. 1.9 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 607.03 ബില്യണ്‍ ഡോളറിലേക്ക് ആണ് ആ ആഴ്ചയില്‍ എത്തിയത്. ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വിദേശ കറന്‍സി ആസ്തി 2.4 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 535.33 ബില്യണ്‍ ഡോളറിലേക്ക് എത്തിയെന്ന് […]
‘നേര്‍ച്ചപ്പെട്ടി’ എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ വിലക്ക്
‘നേര്‍ച്ചപ്പെട്ടി’ എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്കാണെന്ന ആരോപണവുമായി സംവിധായകന്‍ ബാബു ജോസഫ്. കന്യാസ്ത്രീയുടെ പ്രണയത്തെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്ലറും ഗാനവും എത്തിയതോടെയാണ് ചിത്രത്തിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്. ക്രൈസ്തവ സഭക്കെതിരെയാണ് ഈ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിച്ച് ചിത്രത്തിനെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കേണ്ടി വന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും, സിനിമയ്ക്കെതിരെ വ്യപകമായി പരാതികള്‍ നല്‍കാനാണ് […]
ടിജി രവി പ്രധാന കഥാപാത്രമായ ചിത്രം ‘അവകാശികള്‍’
മലയാളത്തിന്റെ പ്രിയ നടന്‍ ടിജി രവി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘അവകാശികള്‍’ ആഗസ്റ്റ് പതിനേഴിന് പ്രദര്‍ശനത്തിനെത്തും. ഐ സ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലാണ് അവകാശികള്‍ പ്രദര്‍ശിപ്പിക്കുന്നത്. റ്റി.ജി രവിയുടെ ഇരുനൂറ്റി അന്‍പതാമത് സിനിമയാണ് അവകാശികള്‍. കേരള ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍.അരുണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ വര്‍ത്തമാനകാല സങ്കീര്‍ണ്ണതകള്‍ നര്‍മ്മത്തില്‍ […]
