എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റ് വാങ്ങി യുവസംവിധായകന്‍ സാജിദ് യാഹിയ. അഭിനേതാവ്, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ സാജിദ് യാഹിയ എംജിയുടെ കൊച്ചി ഡീലര്‍ഷിപ്പില്‍ നിന്നാണ് പുതിയ വാഹനം വാങ്ങിയത്. കുടുംബവുമായി എത്തി പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ചെറിയ കോമറ്റ് ഇനി ഒരു കുടുംബാംഗമാണ് എന്നാണ് ചിത്രത്തിനൊപ്പം സാജിദ് യാഹിയ കുറിച്ചിരിക്കുന്നത്. എംജി അടുത്തിടെയാണ് ചെറു ഇലക്ട്രിക് കാറായ കോമറ്റിനെ പുറത്തിറക്കുന്നത്. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 7.98 […]
ഇന്ത്യന്‍ സഞ്ചാരം – ഒരു മണ്ണ് പല മനുഷ്യര്‍
ജീവിതം ഇക്കാണുന്നതൊന്നുമല്ല എന്ന് പറയുമ്പോള്‍ അത് മറ്റെന്താണ് എന്ന് നിങ്ങള്‍ ചോദിക്കും. ജീവിതം ചലനമാണ്, യാത്രയാണ്, സ്വാതന്ത്ര്യമാണ്. അങ്ങിനെയാണ് മിത്രാ സതീഷ് തന്റെ സ്വാതന്ത്ര്യം സ്വായത്തമാക്കിയത്. മലയാളി കുലമഹിതകള്‍ അടുപ്പുകൂട്ടിയും മലകയറിയും താലപ്പൊലിയെടുത്തും ജീവിതം തീര്‍ക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ള ലോകത്തെ കാണാനും അനുഭവിക്കാനും പഠിക്കാനും ഒരു സ്ത്രീ, പലപ്പോഴും ഏകയായി, അല്ലെങ്കില്‍ തന്റെ പത്തുവയസ്സുകാരന്‍ മകനുമൊത്ത്, അപൂര്‍വമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു സ്ത്രീ സുഹൃത്തുമൊത്ത് നടത്തുന്ന സ്വതന്ത്ര യാത്രകളാണ് ഈ ഇന്ത്യന്‍ സഞ്ചാരത്തിന്റെ അകത്താളുകളില്‍. ജീവിതം എവിടെയെങ്കിലും […]
കഴുത്തുവേദനയുടെ കാരണങ്ങളും പരിഹാരവും
കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക് കാരണങ്ങളാണ്. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട്. ജോലിയുമായി ബന്ധപ്പെട്ടത്, ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ മൂലം പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാവുന്ന കേടുപാട്, നട്ടെല്ലിലെ ഡിസ്‌കിന്റെ പ്രശ്നങ്ങള്‍, പ്രായാധിക്യം മൂലം അസ്ഥികള്‍ക്കുണ്ടാവുന്ന തേയ്മാനം (സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്) തുടങ്ങി കഴുത്തുവേദനക്ക് നിരവധി കാരണങ്ങളുണ്ട്. എഴുതുമ്പോഴും വായിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും കുനിഞ്ഞിരിക്കുന്നത് […]
രാത്രി വാര്‍ത്തകള്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണു വോട്ടെണ്ണല്‍. ഈ മാസം 17 നാണ് നാമനിര്‍ദ്ദേശം പത്രിക നല്‍കേണ്ട അവസാന തീയതി. മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്കു പോലീസിന്റെ മര്‍ദനമേറ്റെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മയക്കു മരുന്ന് ഉപയോഗംമൂലമുള്ള നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തി. ശ്വാസകോശത്തില്‍ നീരു കെട്ടിയിരുന്നു. ഹൃദയ ധമനികള്‍ക്കും […]
മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മുട്ടിൽ വില്ലേജിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിൽ മീനങ്ങാടി മേപ്പാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മിനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വീട്ടി മരത്തിന്റെ ഡിഎൻഎ സർട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിർണ്ണയിക്കുന്ന സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമർപ്പിക്കുക. ബാക്കിയുള്ള കേസുകളിൽ കേരള ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കേസിൽ ഉൾപ്പെട്ട വീട്ടിമരത്തിന്റെ […]
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ രണ്ടാം ഭാഷയായി ബംഗാളി നിർബന്ധമാക്കാനുള്ള നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകി
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ രണ്ടാം ഭാഷയായി ബംഗാളി നിർബന്ധമാക്കാനുള്ള നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകി. ബംഗാളി രണ്ടാം ഭാഷയായി പഠിക്കാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും മിക്ക വിദ്യാർഥികളും ഹിന്ദിയോ മറ്റ് ഭാഷകളോ ആണ് ഇഷ്ടപ്പെടുന്നത്. ഇതുമൂലം കുട്ടികൾ ബംഗാളി ശരിയായ രീതിയിൽ പഠിക്കുന്നില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞതിനെതുടർന്നാണ് നടപടി. ബംഗാളിലെ ജനങ്ങൾ ഈ തീരുമാനത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്ന് ബംഗാളി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയുടെ സെക്രട്ടറി കൗസിക് മൈതി പറഞ്ഞു.
പുതുപ്പള്ളിയിൽ ശക്തമായ മത്സരമാകും നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പുതുപ്പള്ളിയിൽ ശക്തമായ മത്സരമാകും നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിലെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഞാൻ തന്നെ പങ്കെടുത്ത് പ്രാരംഭ നടപടികൾ പൂർത്തിയാക്കി. യുദ്ധകാല അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
പോകാം, ശുക്രനിലേക്ക്
ബഹിരാകാശത്തേക്കും സമുദ്രാന്തര്‍ ഭാഗത്തേക്കുമുള്ള സാഹസിക ഉല്ലാസ യാത്രകള്‍ ലോകമെങ്ങും വാര്‍ത്തയാകാറുണ്ട്. ടൈറ്റാനിക് കപ്പല്‍ ഛേദം കാണാന്‍ അറ്റലാന്റിക് സമുദ്രത്തില്‍ ടൈറ്റന്‍ എന്ന ചെറു മുങ്ങിക്കപ്പലില്‍ സാഹസിക വിനോദ യാത്ര വന്‍ ദുരന്തമായിരുന്നു. ഇപ്പോള്‍ ശുക്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയാണു ലോകമെങ്ങും ചര്‍ച്ചയായിരിക്കുന്നത്. ടൈറ്റാനിക് കാണാന്‍ ടൈറ്റന്‍ യാത്ര ഒരുകകിയ ഓഷ്യന്‍ ഗേറ്റിന്റെ സഹസ്ഥാപകന്‍ ഗില്ലേര്‍മോ സോണ്‍ലൈന്‍ ആണ് ശുക്രന്‍ യാത്രയുടെ സംഘാടകന്‍. ശുക്രനിലേക്കു വിനോദയാത്ര മാത്രമല്ല, അവിടെ സ്ഥിരതാമസമാക്കാമെന്നും വാഗ്ദാനമുണ്ട്. 2050 ആകുമ്പോഴേക്കും ശുക്രനിലേക്കുള്ള യാത്ര സാക്ഷാത്കരിക്കുമെന്നാണ് […]
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രതികരിച്ച് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം പറയുമെന്നും തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ സന്തോഷമെന്ന് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയം ഉമ്മന്‍ പറഞ്ഞു. തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും മറിയം വ്യക്തമാക്കി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ ഉണ്ടാകും. പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഈ മാസം പതിനേഴ്‌വരെ പത്രിക സമർപ്പിക്കാം.പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക
