ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ രണ്ടാം ഭാഷയായി ബംഗാളി നിർബന്ധമാക്കാനുള്ള നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകി. ബംഗാളി രണ്ടാം ഭാഷയായി പഠിക്കാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും മിക്ക വിദ്യാർഥികളും ഹിന്ദിയോ മറ്റ് ഭാഷകളോ ആണ് ഇഷ്ടപ്പെടുന്നത്. ഇതുമൂലം കുട്ടികൾ ബംഗാളി ശരിയായ രീതിയിൽ പഠിക്കുന്നില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞതിനെതുടർന്നാണ് നടപടി. ബംഗാളിലെ ജനങ്ങൾ ഈ തീരുമാനത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്ന് ബംഗാളി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയുടെ സെക്രട്ടറി കൗസിക് മൈതി പറഞ്ഞു.
ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ രണ്ടാം ഭാഷയായി ബംഗാളി നിർബന്ധമാക്കാനുള്ള നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകി
