സാന്ത്വനം പരമ്പരയിലെ പ്രിയ കഥാപാത്രങ്ങളായ കണ്ണനും അച്ചുവും ഒന്നിക്കുന്ന ഷോര്‍ട്ട് ഫിലിം ‘മനസ്സമ്മത’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജുഷ മാര്‍ട്ടിനും അച്ചു സുഗന്ധും പ്രധാന വേഷത്തിലെത്തുന്ന ഷോര്‍ട്ട്ഫിലിം കഥയെഴുതി സംവിധാനം ചെയ്യുന്നത് ബിപിന്‍ മേലേക്കൂറ്റാണ്. നര്‍മ്മത്തില്‍ ചാലിച്ച മുഹൂര്‍ത്തങ്ങളും, പ്രണയവും അടങ്ങുന്ന ഒരു ഫീല്‍ഗുഡ് എന്റര്‍ടെയിനറാണ് മനസ്സമ്മതം. പോസ്റ്ററിന്റെ കൂടെ പങ്കുവച്ചിരിക്കുന്ന വാക്കുകള്‍, ‘നോ വയലന്‍സ്, നോ ക്രൈം, ലൗ ആന്‍ഡ് ലൗ ഓണ്‍ലി’ എന്നാണ്. ഒരു യുവാവിന് നേഴ്സിനോട് തോന്നുന്ന പ്രണയവും അതിന്റെ വളര്‍ച്ചയും […]
വില്‍പനയില്‍ വന്‍ മുന്നേറ്റം നടത്തി സുസുക്കി ഫ്രോങ്‌സ്
ജൂലൈ മാസത്തെ വില്‍പനയുള്ള ആദ്യ പത്തുകാറുകളില്‍ മാരുതി സുസുക്കി ഫ്രോങ്‌സ് വന്‍ മുന്നേറ്റം നടത്തി. ടാറ്റ നെക്‌സോണിനേയും കിയ സെല്‍റ്റോസിനേയും പിന്തള്ളി ഏറ്റവും അധികം വില്‍പനയുള്ള ചെറു എസ്യുവികളില്‍ മൂന്നാം സ്ഥാനത്ത് എത്തി ഫ്രോങ്‌സ്. വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 43.2 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. മാരുതി സുസുക്കി ജൂലൈയില്‍ 152126 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 50500 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47630 കാറുകളും നാലാം സ്ഥാനത്തുള്ള […]
മോഹിനിയാട്ടത്തിന്റെ ബോധനരീതി ശാസ്ത്രം
ദൃശ്യകലയുടെ പിന്നരങ്ങിലെ കളരിപാഠവും പ്രയോക്തൃപാഠവും അത് അനുഭവവേദ്യമാക്കുന്ന അരങ്ങുപാഠവും ചേര്‍ന്നാണ് ഓരോ കലാരൂപവും പ്രേഷകമനസ്സില്‍ ആരൂഢമാകുന്നത്. മോഹിനിയാട്ടത്തിന്റെ പഠന പാഠന സമ്പ്രദായങ്ങള്‍ അനുസ്യുതം തുടരുന്ന പ്രക്രിയയാണ്. ഈ പ്രക്രിയയിലൂടെയാണ് ഒരു നര്‍ത്തകി പൂര്‍ണമായും രൂപപ്പെടുന്നത്. മോഹിനിയാട്ടത്തിന്റെ പഠന പാഠന സമ്പ്രദായങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രയോക്താവിനെ സൃഷ്ടിക്കുന്ന വിധം അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്. ‘മോഹിനിയാട്ടത്തിന്റെ ബോധനരീതി ശാസ്ത്രം’. ഡോ. ശ്രീവിദ്യ സി.ആര്‍. നാഷണല്‍ ബുക് സ്റ്റാള്‍. വില 285 രൂപ.
എല്ലാ കൊറോണ വൈറസുകളെയും നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍!
സാര്‍സും കോവിഡും അവയുടെ വകഭേദങ്ങളും ഉള്‍പ്പെടെ അറിയപ്പെടുന്ന എല്ലാത്തരം കൊറോണ വൈറസുകളെയും നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ കണ്ടെത്തി രാജ്യാന്തര ശാസ്ത്രജ്ഞസംഘം. ഭാവിയിലെ കൊറോണ വൈറസ് പടര്‍ച്ചകളെ തടുക്കാന്‍ ഈ ആന്റിബോഡികള്‍ക്ക് സാധിക്കുമെന്ന് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. സാര്‍സിനെ അതിജീവിക്കുകയും കോവിഡിനെതിരെ വാക്‌സീന്‍ എടുക്കുകയും ചെയ്ത ഒരു രോഗിയുടെ ശരീരത്തില്‍ നിന്നാണ് അതിവിശാലമായ നിര്‍വീര്യ ശേഷിയുള്ള ഈ ആന്റിബോഡികളെ വേര്‍തിരിച്ചെടുത്തത്. ഡ്യൂക് എന്‍യുഎസ് മെഡിക്കല്‍ സ്‌കൂള്‍, നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍, […]
മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി
അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം ദിനമായ ഇന്ന് സഭയിൽ സംസാരിച്ച രാഹുൽ ഗാന്ധി മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ മോദി തയ്യാറാകുന്നില്ലെന്നും , മണിപ്പൂര്‍ ഹിന്ദുസ്ഥാനില്‍ അല്ലെന്നാണ് മോദിയുടെ പക്ഷമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മണിപ്പൂരില്‍ കൊല ചെയ്യപ്പെട്ടത് ഭാരത മാതാവാണ്,താന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. എന്നാല്‍ മോദി മണിപ്പൂരിലുള്ളവരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കരിമണല്‍ വ്യവസായി മുന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി നല്‍കിയെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ്. വഴിവിട്ടുള്ള ഇടപാടാണെന്ന ബോര്‍ഡിന്റെ കണ്ടെത്തല്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഒരു സേവനവും നല്‍കാതെ വീണാ വിജയന്റെ എക്‌സാലോജിക്കിനും വീണാ വിജയനും പണം നല്‍കിയെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി […]
കേരള എന്നുള്ളത് കേരളം എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും
ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരള എന്നുള്ളത് കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസാക്കിയതോടെ കേരള എന്നുള്ളത് കേരളം എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കോതമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കെ എസ് ഇ ബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം.
സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തുമെന്ന് ഹർഷിന
ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതാണെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു.രണ്ടംഗങ്ങളുടെ വിയോജന കുറിപ്പോടെയാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് . അതോടൊപ്പം ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹർഷീന പറഞ്ഞു.
വീണാ വിജയനെതിരെ I T കണ്ടെത്തൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ്.സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടിയായി കൈപ്പറ്റിയത് 1.72 കോടി രൂപയാണ്. ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് കമ്പനി വീണയ്ക്ക് പണം നൽകാൻ കാരണമെന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ നിരീക്ഷണം.
