ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതാണെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു.രണ്ടംഗങ്ങളുടെ വിയോജന കുറിപ്പോടെയാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് . അതോടൊപ്പം ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹർഷീന പറഞ്ഞു.
സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തുമെന്ന് ഹർഷിന
