നാടോടി സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ചൈതന്യം തുളുമ്പുന്ന ഗീതങ്ങളായ നാടന്‍പാട്ടുകളുടെ ചരിത്രം വിവിധതരം നാടന്‍ പാട്ടുകള്‍ എന്നിവയെക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ‘നാടന്‍ പാട്ടുകള്‍ മലയാളത്തില്‍’. ഡോ എം വി വിഷ്ണുനമ്പൂതിരി. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 250 രൂപ.
സെറിബ്രല്‍ പാള്‍സി അകറ്റാന്‍ മുലപ്പാല്‍ ഉത്തമം!
മുലപ്പാലില്‍ അടങ്ങിയിട്ടുള്ള ഒരു ഘടകം കുട്ടികളുടെ ചലനശേഷിയെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുമെന്ന് പഠനം. തലച്ചോറിലെ വെളുത്ത ദ്രവ്യത്തിന്റെ കുറവ് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നവജാതശിശുക്കളില്‍ ഇതിന്റെ പരണിതഫലം തടയാന്‍ നിലവില്‍ മരുന്നുകളൊന്നും ലഭ്യമല്ല. എന്നാല്‍, എലികളില്‍ നടത്തിയ പുതിയ പഠനത്തില്‍ മുലപ്പാലിലെ ഒരു ഫാറ്റി മോളിക്ക്യൂള്‍ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് പുതിയ വെളുത്ത ദ്രവ്യം നിര്‍മ്മിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. മുലപ്പാലിലുള്ള ലിപിഡ് മോളിക്യൂള്‍ തലച്ചോറില്‍ പ്രവേശിച്ച് കോശങ്ങളുമായി ബന്ധിക്കും. ഇത് […]
പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചില നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായി സൂചന
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചില നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായി സൂചന. കോണ്‍ഗ്രസ് പ്രതിനിധിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നാണ് സൂചന.
ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
സംസ്ഥാനത്തിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമർശനത്തിന് അതേ ഭാഷയിൽ തിരിച്ചടിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്ന് പറഞ്ഞ കെഎൻ ബാലഗോപാൽ, കേരളത്തെ ജനം ഏൽപ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളിലാണ്. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ ചൊല്ലി രാഷ്ട്രീയപ്പോര്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകി. മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്ട് മുഖ്യമന്ത്രിയെയും കുടുംബത്തെയും തകർക്കാനാണ് മാധ്യമശ്രമമെന്നായിരുന്നു സിപിഎം ആരോപണം.
1,41,708 വര്‍ഷം തടവുശിക്ഷ
ലോക ചരിത്രത്തില്‍ ഏറ്റവും അധികം വര്‍ഷം തടവു ശിക്ഷ ലഭിച്ചത് ആര്‍ക്കാണ്? എത്ര വര്‍ഷമാണ് ലോകറിക്കാര്‍ഡിട്ട തടവുശിക്ഷ. 1,41,708 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടത് ഒരു തായ്ലാന്‍ഡുകാരിയാണ്. ചാമോയ് തിപ്യാസോയ (Chamoy Thipyaso) ആണു ശിക്ഷിക്കപ്പെട്ട സ്ത്രീ. കുറ്റമെന്താണെന്നോ? ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ചതിച്ചെന്ന കുറ്റത്തിനാണ് ഇത്രയേറെ വര്‍ഷങ്ങള്‍ തടവു ശിക്ഷ ലഭിച്ചത്. മേ ചമോയ് ഫണ്ട് (Mae Chamoy Fund) എന്ന പേരില്‍ ഒരു ചിറ്റ് ഫണ്ട് സ്‌കീം രൂപീകരിച്ച് പണം നിക്ഷേപിക്കുന്നവര്‍ക്ക് […]
പ്രതിപക്ഷം ഒരു അക്ഷരം തന്നെക്കൊണ്ട് സംസാരിപ്പിക്കുന്നില്ല എന്ന് അമിത് ഷാ
മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ സന്നദ്ധത അറിയിച്ചിട്ടും പ്രതിപക്ഷമാണ് തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ലോക്‌സഭയില്‍. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും താന്‍ ചര്‍ച്ച നടത്തുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തോട് താന്‍ മറുപടി പറയേണ്ടയാള്‍ തന്നെയാണ്. എന്നാല്‍ പ്രതിപക്ഷം ഒരു അക്ഷരം തന്നെക്കൊണ്ട് സംസാരിപ്പിക്കുന്നില്ല. ഇത് എന്ത് തരം ജനാധിപത്യമാണെന്നും അമിത് ഷാ ചോദിച്ചു.
ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ
ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്.ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണ്. രാവണന്‍ മേഘനാഥനും കുംഭകര്‍ണനും പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. രാവണന്റെ അഹങ്കാരം ലങ്കയെ ചാമ്പലാക്കി. മോദിയുടെ അഹങ്കാരം രാജ്യത്തെ അഗ്നിയ്ക്ക് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
രാത്രി വാര്‍ത്തകള്‍
മാസപ്പടി പട്ടികയില്‍ പ്രതിപക്ഷത്തേതടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും. നേതാക്കളുടെ പേരുകള്‍ രണ്ടക്ഷര ചുരുക്കപ്പേരുകളിലാണു രേഖപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാറിന്റെ വീട്ടില്‍നിന്നു ലഭിച്ച ഡയറിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നല്‍കിയ പണത്തിന്റെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് കണ്ടെടുത്തത്. കെകെ, പിവി, എജി, ഒസി, ഐകെ, ആര്‍സി. എന്നീ ഇനീഷ്യലുകള്‍ കുഞ്ഞാലിക്കുട്ടി, ഗോവിന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരാണെന്നു സുരേഷ് കുമാര്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. […]
