Posted inബിസിനസ്സ്

ടാറ്റയുടെ വിമാന കമ്പനികള്‍ക്ക് 15,530 കോടിയുടെ നഷ്ടം

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15,530 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2021-22 ല്‍ മുന്‍വര്‍ഷത്തെ 13,838 കോടി രൂപയുടെ അറ്റനഷ്ടമുണ്ടായിരുന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികളെല്ലാം മോശമല്ലാത്ത വരുമാനം രേഖപ്പെടുത്തിയെങ്കിലും ചില വിമാനങ്ങള്‍ക്കും വിമാന എന്‍ജിനുകള്‍ക്കുമായി എയര്‍ ഇന്ത്യ 5,000 കോടി രൂപ നീക്കിവച്ചതാണ് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്. ടാറ്റ സണ്‍സ് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം എയര്‍ ഇന്ത്യ മൊത്തത്തില്‍ 11,216.32 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും 37,928.70 […]

Posted inടെക്നോളജി

യൂട്യൂബില്‍ വാച്ച് ഹിസ്റ്ററി ഓഫാണോ? ഹോം പേജില്‍ ഒന്നും കാണില്ല!

യൂട്യൂബില്‍ വാച്ച് ഹിസ്റ്ററി ഓഫ് ചെയ്തിടുന്ന ആളാണെങ്കില്‍ ഹോം പേജില്‍ ഇനി ഒരു വീഡിയോ പോലും കാണാനാകില്ല. യൂട്യൂബില്‍ ഒന്നും സെര്‍ച് ചെയ്തിട്ടില്ലെങ്കിലും ഹോം പേജില്‍ വീഡിയോ റെക്കമെന്റേഷനുകളൊന്നും തന്നെ ദൃശ്യമാകില്ല. പൊതുവെ നിങ്ങള്‍ കാണുന്ന വീഡിയോകള്‍ അനുസരിച്ചാണ്, ഹോം പേജില്‍ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യൂട്യൂബിനും അതുപോലെ യൂസര്‍മാര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണെന്ന് ചുരുക്കം. എന്നാല്‍, നിങ്ങള്‍ കാണുന്ന വീഡിയോകള്‍ എന്തൊക്കെയാണെന്ന് മറ്റൊരാള്‍ കാണാതിരിക്കാനായി ‘വാച്ച് ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാല്‍, […]

Posted inവിനോദം

‘കിങ് ഓഫ് കൊത്ത’യുടെ ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘കിങ് ഓഫ് കൊത്ത’യുടെ ട്രെയിലര്‍ പുറത്ത്. ഷാറുഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ട്രെയിലര്‍ ഒദ്യോഗികമായി റിലീസ് ചെയ്തത്. മിനിറ്റുകള്‍ കൊണ്ട് പതിനായിരങ്ങള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ദുല്‍ഖറിന്റെ മാസ് ലുക്കും കിടിലന്‍ ഡയലോഗുകളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. കണ്ണന്‍ എന്ന കഥാപാത്രമായി […]

Posted inവിനോദം

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ ട്രെയിലര്‍

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഖുഷി’ സെപ്തംബര്‍ 1ന് തിയറ്ററുകളില്‍ എത്തും. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ‘മഹാനടി’ എന്ന […]

Posted inഓട്ടോമോട്ടീവ്

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു. ജെഎല്‍ആറിന്റെ ഇലക്ട്രിക് മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന വാഹനം 2027ലായിരിക്കും പുറത്തിറങ്ങുക. ഇഎംഎ പ്ലാറ്റ്ഫോമില്‍ പുറത്തിറക്കുന്ന നാലു വാഹനങ്ങളിലൊന്നായിരിക്കും കുഞ്ഞന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും. റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട് എന്നിവയായിരിക്കും ഇതേ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന മറ്റു വാഹനങ്ങള്‍. 15 അടി നീളവും 6.5 അടി വീതിയുമായിരിക്കും കുഞ്ഞന്‍ ഡിഫന്‍ഡറിനുണ്ടാവുക. സ്‌കോഡ കുഷാക്കിന്റെ വലിപ്പമായിരിക്കും ചെറു ഡിഫന്‍ഡറിനുണ്ടാവുക. ഡിഫന്‍ഡര്‍ സ്പോര്‍ട് […]

Posted inപുസ്തകങ്ങൾ

മരണത്തിന്റെ തിരക്കഥ

ഗോവയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെട്ട് നാട്ടിലെത്തി, യാദൃച്ഛികമായി സൂപ്പര്‍താരമാകുന്ന ലീല. അവളിലെ നടിയെ കണ്ടെത്തുന്ന സംവിധായകന്‍ ഫ്രെഡ്ഡി. ഭൂതകാലത്തില്‍ ഉപേക്ഷിച്ച പലതും വീണ്ടും വിലങ്ങുതടിയാകുമ്പോള്‍ അതിനെ പാടേ പിഴുതുകളയുക എന്നതു മാത്രമേ പരിഹാരമുള്ളൂ. ഫ്രെഡ്ഡിയുടെ ഏറ്റവും മികച്ച തിരക്കഥയില്‍ ലീല എക്കാലത്തെയും മികച്ച അഭിനയപ്രകടനം കാഴ്ചവെക്കാന്‍ തീരുമാനിക്കുന്നു. അവിചാരിതമായുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ പുതിയ കഥാഗതികളിലേക്ക് തിരിയുമ്പോള്‍ കഥയിലെ കഥ കെണ്ടത്താന്‍ അദ്ദേഹം രംഗപ്രവേശം ചെയ്യുന്നു, ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാള്‍. ‘മരണത്തിന്റെ തിരക്കഥ’. അന്‍വര്‍ അബ്ദുള്ള. മാതൃഭൂമി ബുക്‌സ്. വില 313 […]

Posted inആരോഗ്യം

വാരാന്ത്യത്തില്‍ അമിതമായി ഉറങ്ങുന്നത് നല്ലതല്ല!

ഒരാഴ്ച ഓടിനടന്ന് പണിയെടുക്കുന്നതിന്റെ ക്ഷീണമെല്ലാം പലരും വാരാന്ത്യങ്ങളിലാണ് വിശ്രമിച്ച് തീര്‍ക്കുന്നത്. രാത്രിയില്‍ കൂടുതല്‍ സമയം കിടന്നുറങ്ങിയും പറ്റിയാല്‍ പകല്‍ സമയത്തുപോലും കട്ടിലില്‍ ഇടംപിടിച്ചുമൊക്കെയാണ് പലരുടെയും വീക്കെന്‍ഡുകള്‍ കടന്നുപോകുന്നത്. എന്നാല്‍ ഉറക്കക്കുറവ് മാത്രമല്ല അമിതമായി ഉറങ്ങുന്നതും പ്രശ്‌നമാണ്. 90 മിനിറ്റ് അധികം ഉറങ്ങിയാല്‍ പോലും ആരോഗ്യത്തിന് തിരിച്ചടിയാകുമെന്നാണ് പഠനങ്ങള്‍. ജോലിദിവസങ്ങളിലും ഒഴിവുദിനങ്ങളിലും ഉറക്കരീതികളില്‍ വരുന്ന മാറ്റം ആന്തരിക ജൈവഘടികാരത്തില്‍ മാറ്റം വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷണശീലങ്ങള്‍, ഇന്‍ഫ്‌ലമേഷന്‍, ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ ഘടന എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണെന്നാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാമ്പത്തിക ശക്തികൾക്ക് രാഷ്ട്രീയ പാർട്ടികൾ കീഴടങ്ങുന്നത് ദുഷ്പ്രവണതയാണെന്ന് വി എം സുധീരൻ

സമ്പത്ത് ഉണ്ടെങ്കിൽ ആരെയും വിലക്ക് വാങ്ങാമെന്ന സാഹചര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ.സമൂഹത്തിനെ ദോഷകരമായി ബാധിക്കാവുന്ന ആളുകളിൽ നിന്ന് പണം വാങ്ങുന്നത് തെറ്റാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും ചിലർ സ്വാധീനിക്കുന്നുണ്ട്. മുതലാളിമാർക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാമെന്ന് തീരുമാനിക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. തുടര്‍ച്ചയായ മൂന്നാം തവണയും റിസര്‍വ് ബാങ്കിന്റെ പലിശനിരക്കില്‍ മാറ്റമില്ല. നിലവിലെ പണപ്പെരുപ്പം 4.81 ശതമാണെങ്കിലും അത് ആര്‍ബിഐ പരിധിയായ ആറ് ശതമാനം കടക്കില്ലെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യമുണ്ടെങ്കിലും രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് പണനയ അവലോകന യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംഭാവന വാങ്ങിയതിൽ തെറ്റില്ലെന്ന് വിഡി സതീശൻ

പ്രതിപക്ഷത്തിന്റെ പ്രയോരിറ്റി നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല. അത് ഞങ്ങളാണ് തീരുമാനിക്കുന്നതെന്ന് വിഡി സതീശൻ . നിയമസഭയിൽ പ്രതിപക്ഷം എന്താണ് സംസാരിക്കേണ്ടതെന്ന് മാധ്യമങ്ങളല്ല തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കാത്ത നിലപാടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.