റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. തുടര്‍ച്ചയായ മൂന്നാം തവണയും റിസര്‍വ് ബാങ്കിന്റെ പലിശനിരക്കില്‍ മാറ്റമില്ല. നിലവിലെ പണപ്പെരുപ്പം 4.81 ശതമാണെങ്കിലും അത് ആര്‍ബിഐ പരിധിയായ ആറ് ശതമാനം കടക്കില്ലെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യമുണ്ടെങ്കിലും രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് പണനയ അവലോകന യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും
