Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി മോദി

മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്സ്ഭയിൽ മറുപടി നൽകി പ്രധാനമന്ത്രി മോദി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സർക്കാരില്‍ വിശ്വാസം ഉണ്ട്. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദിയെന്നും പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരി‍ന്‍റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്‍റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’.  2024 ല്‍ ബിജെപിക്ക് റെക്കോ‍ർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ‌ ​ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാസപ്പടി വിഷയം സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ

മാസപ്പടി വിഷയം മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷം കുഴൽനാടനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു . എന്നാൽ പറ‍ഞ്ഞ് തുടങ്ങിയതോടെ തന്നെ സ്പീക്ക‍ര്‍ ഷംസീര്‍ ഇടപെട്ടു . എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞതോടെ സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടനും തിരിച്ച് ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരിഹാസവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ മകളും ‌മരുമകനും ഉൾപ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വി.ഡി.സതീശനായി മാറിയിരിക്കുകയാണെന്നും കേരളത്തിൽ നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെയുണ്ടെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാമജപ ഘോഷയാത്ര അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

നാല് ആഴ്ച്ചത്തേക്ക് എൻഎസ്എസ് നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് സ്റ്റേ.എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപ യാത്രക്കെതിരെയാണ് കേസെടുത്തത്. കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപഘോഷയാത്രയിൽ ഉണ്ടായിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 10

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയെ ഉള്‍പെടുത്താനുള്ള ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ചീഫ് ജസ്റ്റീസ് അടങ്ങുന്ന പാനല്‍ വേണമെന്നു സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടതു മറികടക്കാനാണ് ശ്രമം. ◾പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബിനീഷ് കൊടിയേരിക്കെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ഇതേ തുടർന്ന് വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമിത് ഷാക്കെതിെരെ അവകാശ ലംഘനത്തിന് നോട്ടീസ്

കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോ‍റാണ് അമിത് ഷായ്ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്.രാഹുല്‍ഗാന്ധി സന്ദർശിച്ച മഹാരാഷ്ട്രയിലെ കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സ‍‍ർക്കാരാണെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. മോദി സ‍ർക്കാർ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

Posted inബിസിനസ്സ്

ടാറ്റയുടെ വിമാന കമ്പനികള്‍ക്ക് 15,530 കോടിയുടെ നഷ്ടം

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15,530 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2021-22 ല്‍ മുന്‍വര്‍ഷത്തെ 13,838 കോടി രൂപയുടെ അറ്റനഷ്ടമുണ്ടായിരുന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികളെല്ലാം മോശമല്ലാത്ത വരുമാനം രേഖപ്പെടുത്തിയെങ്കിലും ചില വിമാനങ്ങള്‍ക്കും വിമാന എന്‍ജിനുകള്‍ക്കുമായി എയര്‍ ഇന്ത്യ 5,000 കോടി രൂപ നീക്കിവച്ചതാണ് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്. ടാറ്റ സണ്‍സ് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം എയര്‍ ഇന്ത്യ മൊത്തത്തില്‍ 11,216.32 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും 37,928.70 […]

Posted inടെക്നോളജി

യൂട്യൂബില്‍ വാച്ച് ഹിസ്റ്ററി ഓഫാണോ? ഹോം പേജില്‍ ഒന്നും കാണില്ല!

യൂട്യൂബില്‍ വാച്ച് ഹിസ്റ്ററി ഓഫ് ചെയ്തിടുന്ന ആളാണെങ്കില്‍ ഹോം പേജില്‍ ഇനി ഒരു വീഡിയോ പോലും കാണാനാകില്ല. യൂട്യൂബില്‍ ഒന്നും സെര്‍ച് ചെയ്തിട്ടില്ലെങ്കിലും ഹോം പേജില്‍ വീഡിയോ റെക്കമെന്റേഷനുകളൊന്നും തന്നെ ദൃശ്യമാകില്ല. പൊതുവെ നിങ്ങള്‍ കാണുന്ന വീഡിയോകള്‍ അനുസരിച്ചാണ്, ഹോം പേജില്‍ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യൂട്യൂബിനും അതുപോലെ യൂസര്‍മാര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണെന്ന് ചുരുക്കം. എന്നാല്‍, നിങ്ങള്‍ കാണുന്ന വീഡിയോകള്‍ എന്തൊക്കെയാണെന്ന് മറ്റൊരാള്‍ കാണാതിരിക്കാനായി ‘വാച്ച് ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാല്‍, […]

Posted inവിനോദം

‘കിങ് ഓഫ് കൊത്ത’യുടെ ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘കിങ് ഓഫ് കൊത്ത’യുടെ ട്രെയിലര്‍ പുറത്ത്. ഷാറുഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ട്രെയിലര്‍ ഒദ്യോഗികമായി റിലീസ് ചെയ്തത്. മിനിറ്റുകള്‍ കൊണ്ട് പതിനായിരങ്ങള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ദുല്‍ഖറിന്റെ മാസ് ലുക്കും കിടിലന്‍ ഡയലോഗുകളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. കണ്ണന്‍ എന്ന കഥാപാത്രമായി […]