ബിനീഷ് കൊടിയേരിക്കെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ഇതേ തുടർന്ന് വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല.
നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
