ജീവിതത്തെ മാറ്റിമറിക്കുന്ന മഹാത്ഭുതം! അതാണ് ഉപബോധമനസ്സ്. ഈ മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മര്‍ഫി രചിച്ച ‘ദി മിറാക്കിള്‍സ് ഓഫ് യുവര്‍ മൈന്‍ഡ്’ എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ ‘നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി’. ഉപബോധമനസ്സ് എന്ന മഹാമാന്ത്രികന്റെ അപാരമായ ശക്തി വിശേഷങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിച്ച് ആരോഗ്യവും സമ്പത്തും സന്തോഷവും മെച്ചപ്പെട്ട ജീവിതവുമൊക്കെ കൈയെത്തിപ്പിടിക്കാന്‍ ഈ പുസ്തകം വായനക്കാരെ സഹായിക്കുമെന്ന് തീര്‍ച്ച. വിവര്‍ത്തനം: മിനി സന്തോഷ്. ഡിസി ലൈഫ്. വില 135 […]
ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം ഇതാണ്!
രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരിക്കും. തിരക്കുപിടിച്ചുള്ള ജീവിതത്തിനിടയില്‍ എങ്ങനെയെങ്കിലും കുറച്ചു ഭക്ഷണം അകത്താക്കി പായുന്നതാണ് പലരുടെയും രീതി. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നത് താമസിച്ചാലും ശരീരത്തില്‍ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം […]
ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനം
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം നാളെ . ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. അതോടൊപ്പം ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകാത്തതിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ പറഞ്ഞതിനെ തുടർന്ന് മൂന്നാംനിര നേതാക്കളെ കൊണ്ട് തരംതാണ ആരോപണമാണ് സിപിഎം ഉയർത്തുന്നതെന്ന് വി ഡി സതീശൻ പ്രതികരിച്ചു.
നടി ജയപ്രദയ്ക്ക് തടവുശിക്ഷ
ചെന്നൈയില്‍ മുൻ എം പി യും നടിയുമായ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള സിനിമാതിയറ്ററിലെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടച്ചില്ലെന്ന കേസിൽ തടവുശിക്ഷ എഗ്‍മോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറുമാസം തടവുശിക്ഷയ്ക്കുപുറമേ അയ്യായിരം രൂപ പിഴയും നല്‍കണം. അണ്ണാശാലയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇഎസ്ഐ അടയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ജീവനക്കാരുടെ വിഹിതം പിരിച്ചെടുത്തിട്ടും ഇ.എസ്.ഐ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെന്നാണ് പരാതി.
മധ്യാഹ്ന വാര്‍ത്തകള്‍
മണിപ്പൂര്‍ കലാപത്തില്‍ അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണമെന്നു സുപ്രീം കോടതി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജുഡീഷ്യല്‍ സമിതിയോട് സുപ്രീം കോടതി. എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നു മുന്‍ ഡിജിപി ദത്താത്രയ് പദ്സാല്‍ഗിക്കറിനും നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനും ആവശ്യമായ സഹായം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നില്‍. 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിനു […]
പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം
അടിയന്തരപ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ അധീര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെന്‍ഷന്‍ പ്രമേയം കൊണ്ടുവന്നത്. സസ്പെന്‍ഷന്‍ ഭരണഘടനാവിരുദ്ധവും ദൗര്‍ഭാഗ്യകരവുമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇന്ന് ഇരുസഭകളും ചേര്‍ന്നപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചു. നീരവ് മോദിയെന്ന പേര് പറഞ്ഞിന്റെ പേരിലാണ് അധീര്‍ രഞ്ജനെ സസ്പെന്‍ഡ് ചെയ്തതെന്ന് രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുൻ ഖർഗെ ആരോപിച്ചു. ഇതേതുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെൻറിൽ വൻ പ്രതിഷേധം.
പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം
കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം.കോണ്‍ഗ്രസ് എംപിമാരുടെ യോഗം സോണിയ ഗാന്ധിയും വിളിച്ചിട്ടുണ്ട്. അതോടൊപ്പം രാഹുല്‍ ഗാന്ധിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസ് എം.പി. മാണിക്കം ടഗോര്‍ അവകാശലംഘന നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ചികിൽസ വിവാദവും ചർച്ചയാക്കി സിപിഎം
ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാർ. അതിൻ്റെ ഉത്തരവാദിത്തത്തിൽ വി.ഡി.സതീശനും പങ്കുണ്ടെന്നും അനിൽ കുമാർ. എന്നാൽ നടന്നതെന്താണെന്ന് എല്ലാവർക്കും അറിയാം. വിവാദത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി നല്‍കുമെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിൽ സർക്കാർ ഇടപെടേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ചാണ്ടി ഉമ്മന് കൂടി ഉണ്ടെന്നായിരുന്നു അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .
പ്രത്യേക അജന്‍ഡയുണ്ടെന്ന് എ.കെ.ബാലൻ
മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജന്‍ഡയുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ.പിണറായിക്ക് പണം നല്‍കിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോയെന്നും, ആദായനികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചോയെന്നും ബാലന്‍ ചോദിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയെ ഭയപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം
ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് സ്ഥലം മാറ്റം. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ജഡ്ജി ഹേമന്ത് പ്രച്ഛകിനെ പറ്റ്ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. മെച്ചപ്പെട്ട നീതി നടപ്പാക്കാൻ എന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കൊളീജിയം ശുപാര്‍ശയില്‍ കാരണം വ്യക്തമാക്കിയിട്ടുള്ളത്. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഹേമന്ത് പ്രച്ഛകിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
