പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം നാളെ . ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. അതോടൊപ്പം ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകാത്തതിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ പറഞ്ഞതിനെ തുടർന്ന് മൂന്നാംനിര നേതാക്കളെ കൊണ്ട് തരംതാണ ആരോപണമാണ് സിപിഎം ഉയർത്തുന്നതെന്ന് വി ഡി സതീശൻ പ്രതികരിച്ചു.
ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനം
