മണിപ്പൂർ കലാപത്തിൽ സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്ലുണ്ടായത്. കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിട്ടുള്ളത്. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 11
*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. അവിശ്വാസ പ്രമേയത്തിനു മറുപടിയായുള്ള പ്രസംഗത്തിന്റെ ആദ്യ ഒന്നരമണിക്കൂറോളം മണിപ്പൂരിനെക്കുറിച്ച് മോദി ഒന്നും ഉരിയാടിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തന്റെ ഭരണ മികവും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ചുമാണ് മോദി ഏറെ സമയവും പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത മാതാവ് പരാമര്‍ശം […]
രാത്രി വാര്‍ത്തകള്‍
മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതെ വിടില്ല. കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും മോദി പറഞ്ഞു. അവിശ്വാസ പ്രമേയത്തിനു മറുപടിയായുള്ള പ്രസംഗത്തിന്റെ ആദ്യ ഒന്നരമണിക്കൂറോളം മണിപ്പൂരിനെക്കുറിച്ച് ഒന്നും മോദി ഉരിയാടിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തന്റെ ഭരണ മികവും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചാണ് മോദി ഏറെ സമയവും പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത മാതാവ് പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തതാണ്. […]
ഈ മാസം 26ന് കെഎസ്ആര്‍ടിസിയിലെ സംയുക്ത യൂണിയന്‍ പണിമുടക്കുന്നു
കെഎസ്ആര്‍ടിസി ശമ്പളം പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു. കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയനുമായി ചേര്‍ന്നാണ് സിഐടിയു പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 26നാണ് കെഎസ്ആര്‍ടിസിയിലെ സംയുക്ത യൂണിയന്‍ പണിമുടക്കുന്നത്.ജൂലൈ മാസത്തിലെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നത്. ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, സ്ഥലം മാറ്റ ആവശ്യങ്ങള്‍ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോള്‍ പണം വാങ്ങിയിട്ടുണ്ട് എന്ന് രമേശ് ചെന്നിത്തല
സിഎംആര്‍എല്‍ വിവാദത്തില്‍ താനും പണം വാങ്ങിയെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും ഉമ്മന്‍ചാണ്ടിയും ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോള്‍ പണം വാങ്ങിയിട്ടുണ്ട്. വാങ്ങിയ പണം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ ഉണ്ടെന്നും എത്ര തുകയാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും ചെന്നിത്തല പറഞ്ഞു.പണം നല്‍കിയതിന് പ്രത്യുപകാരമായി എം ഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തുനല്‍കിയിട്ടില്ല. എന്തിനാണ് കര്‍ത്ത സംഭാവന ചെയ്തതെന്നും അറിയില്ല. കര്‍ത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വി എം സുധീരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ ബഹളത്തിനൊടുവില്‍ മണിപ്പൂരിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രധാനമന്ത്രി
പ്രതിപക്ഷ ബഹളത്തിനൊടുവില്‍ മണിപ്പൂരിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. മറുപടി പ്രസംഗത്തിന്റെ ആദ്യ മണിക്കൂര്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ നേട്ടങ്ങളെ കുറിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും പ്രധാനമന്ത്രി സംസാരിച്ചതോടെ മണിപ്പൂര്‍ വിഷയം പറയൂ എന്നായി പ്രതിപക്ഷം. തുടര്‍ച്ചയായി മണിപ്പൂര്‍ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ, കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മണിപ്പൂരില്‍ കലാപമുണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവില്ലെന്നും മണിപ്പൂരില്‍ സമാധാനം […]
പൂച്ച പുലിയാണ്
നാലു വയസുള്ള ഒരു കുട്ടിയോളം വലുപ്പമുള്ള പൂച്ച. റഷ്യക്കാരിയായ യുലിന മിനിന എന്ന സ്ത്രീ വളര്‍ത്തുന്ന ഈ പൂച്ചയ്ക്കു പേര് കെഫിര്‍. മകള്‍ അനെഷ്‌കയുടെയും കെഫിറിന്റേയും വീഡിയോകളും ചിത്രങ്ങളുമെല്ലാം യുലിന ഇന്‍സ്റ്റഗ്രാമില്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. നാലു വയസുകാരി മകളുമൊത്തു കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍. കെഫിര്‍ കൈകളുയര്‍ത്തി നിന്നാല്‍ മകളോളം ഉയരം. തടിയും കുറവല്ല. കുഞ്ഞുങ്ങളേപോലെ കയ്യെത്തിച്ച് കെഫിര്‍ വാതില്‍ തുറക്കുന്ന വീഡിയോയും ഉണ്ട്. കെഫിര്‍ അങ്ങനെ താരമായി മാറി. നോര്‍ത്ത് അമേരിക്കയിലെ മെയിന്‍ കൂണ്‍ […]
ഇന്ത്യയിൽ ‘ഭാരത് മാതാ’ എന്ന പദം അൺപാർലമെന്ററി പദമാണെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിൽ ‘ഭാരത് മാതാ’ എന്ന പദം അൺപാർലമെന്ററി പദമാണെന്ന് രാഹുൽ ഗാന്ധി. തന്റെ പാർലമെന്റ് പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രാഹുൽ. പ്രത്യക്ഷത്തിൽ ഭാരത മാതാവ് ഇപ്പോൾ ഇന്ത്യയിൽ അൺപാർലമെന്ററി പദമാണെന്ന് രാഹുൽ കൂട്ടിച്ചേത്തു. പാർലമെന്റിന് പുറത്തേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ നിന്നുള്ള കലാവതി ബന്ദുര്‍ക്കര്‍ എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പാര്‍ട്ടി വിപ്പുമായ മാണിക്കം ടാഗോറാണ് അമിത്ഷായ്‌ക്കെതിരെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കലാവതിയെ കുറിച്ചുള്ള പ്രസ്താവനയില്‍ അമിത് ഷാ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് മാണിക്കം ടാഗോര്‍ ചൂണ്ടിക്കാട്ടി.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം
മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നു. കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്സഭയിൽ മറുപടി പറഞ്ഞ മോദി മണിപ്പൂരിനെക്കുറിച്ച് പരാമർശിക്കാത്തതിനെത്തുടർന്നാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തിയത്.
