നാലു വയസുള്ള ഒരു കുട്ടിയോളം വലുപ്പമുള്ള പൂച്ച. റഷ്യക്കാരിയായ യുലിന മിനിന എന്ന സ്ത്രീ വളര്ത്തുന്ന ഈ പൂച്ചയ്ക്കു പേര് കെഫിര്. മകള് അനെഷ്കയുടെയും കെഫിറിന്റേയും വീഡിയോകളും ചിത്രങ്ങളുമെല്ലാം യുലിന ഇന്സ്റ്റഗ്രാമില് പതിവായി പങ്കുവയ്ക്കാറുണ്ട്. നാലു വയസുകാരി മകളുമൊത്തു കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ചിത്രങ്ങള്. കെഫിര് കൈകളുയര്ത്തി നിന്നാല് മകളോളം ഉയരം. തടിയും കുറവല്ല. കുഞ്ഞുങ്ങളേപോലെ കയ്യെത്തിച്ച് കെഫിര് വാതില് തുറക്കുന്ന വീഡിയോയും ഉണ്ട്. കെഫിര് അങ്ങനെ താരമായി മാറി. നോര്ത്ത് അമേരിക്കയിലെ മെയിന് കൂണ് എന്ന ബ്രീഡില് പെടുന്നതാണ് ഈ പൂച്ച. അസാധാരണമായ വലുപ്പമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. കാണാനും ഭംഗി. മനോഹരമായ വാലും തിളക്കമുള്ള രോമങ്ങളുമെല്ലാം ആരേയും ആകര്ഷിക്കും. കെഫിറിന്റെ ആരാധകര് വീഡിയോകള്ക്കും ചിത്രങ്ങള്ക്കുമെല്ലാം താഴെ ധാരാളം കമന്റുകള് സമ്മാനിക്കാറുമുണ്ട്.
പൂച്ച പുലിയാണ്
