Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

സപ്ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആ‍ർ അനിൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിന് മുന്നോടിയായി ഈ മാസം 18ന് മുമ്പ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പലയിടത്തും കിട്ടാനില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനം ഉയർന്നതോടെയാണ് ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ സർക്കാർ ഇടപെടൽ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്ന് രാഹുൽ ഗാന്ധി

മണിപ്പൂരിൽ സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു. അവിടെ ഇന്ത്യ ഇല്ലാതാകുമ്പോൾ നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമർശനം.മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമം പരിഷ്ക്കരിക്കുന്നു

ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ അവതരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കും കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക പീഡിപ്പിച്ചാൽ വധശിക്ഷ നൽകും,കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷമോ ജീവപര്യന്തമോ തടവുശിക്ഷയും നിര്‍ദേശിക്കുന്നു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയിലിൽ തുടരും

ഭരണകൂടവും പൊലീസും ഇരട്ടനീതിയാണ് കാണിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു.ജാമ്യമെടുക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടതിയിൽ ഗ്രോ വാസു വ്യക്തമാക്കി. ഇതോടെയാണ് കോടതി റിമാൻഡ് നീട്ടിയത്. തന്റെ പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോടാണെന്നും , കോടതിക്ക് നിയമ പ്രകാരമേ ചെയ്യാനാവൂ. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് തൻ്റെ രീതി. തെറ്റുകൾക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 11

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾മണിപ്പൂര്‍ കലാപത്തില്‍ അക്രമികളുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണമെന്നു സുപ്രീം കോടതി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജുഡീഷ്യല്‍ സമിതിയോട് സുപ്രീം കോടതി. എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നു മുന്‍ ഡിജിപി ദത്താത്രയ് പദ്‌സാല്‍ഗിക്കറിനു നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ സഹായം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹര്‍ജിക്കാരനെ വിമര്‍ശിച്ച് ലോകായുക്ത

ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ ഹര്‍ജിക്കാരന് ലോകായുക്തയുടെ വിമര്‍ശനം.ലോകായുക്തയുടെ സമയം കളയുന്നതെന്തിനെന്ന് ജൂനിയര്‍ അഭിഭാഷകനോട് മൂന്നംഗ ബഞ്ച് ചോദിച്ചു. ഹൈക്കോടതി പറഞ്ഞതെന്തെന്ന് പരാതിക്കാരന്‍ പഠിക്കണമെന്നും വാദിക്കാതെ കാര്യങ്ങള്‍ എഴുതി നല്‍കാമെന്ന് പറഞ്ഞത് ശരിയല്ലെന്നും ഉപലോകായുക്ത വിമര്‍ശിച്ചു.

Posted inബിസിനസ്സ്

ആദ്യപാദത്തില്‍ എല്‍.ഐ.സിക്ക് 14 ഇരട്ടിയോളം ലാഭം!

കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 1,299 ശതമാനം അധിക ലാഭം. ഏകദേശം 14 ഇരട്ടിയോളം വരുമിത്. 682 കോടി രൂപയില്‍ നിന്ന് 9,543 കോടി രൂപയായാണ് ലാഭം വര്‍ദ്ധിച്ചത്. എന്നാല്‍, പാദാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 13,428 കോടി രൂപയെ അപേക്ഷിച്ച് ലാഭം ഇടിഞ്ഞു. മുഖ്യ പ്രവര്‍ത്തന മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്താനും എല്‍.ഐ.സിക്ക് സാധിച്ചില്ല. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനമാണ് ലാഭക്കുതിപ്പിന് സഹായിച്ചത്. അറ്റ പ്രീമിയം വരുമാനം […]

Posted inടെക്നോളജി

വോയ്സ് ചാറ്റില്‍ ഇനി 32 പേര്‍ക്ക് ഒരേസമയം പങ്കെടുക്കാം!

ഗ്രൂപ്പിന് വേണ്ടി വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വരും ദിവസങ്ങളില്‍ തന്നെ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുംവിധം വോയ്സ്ഫോം ഐക്കണ്‍ തെളിഞ്ഞ് വരും. ഈ ഐക്കണ്‍ ടാപ്പ് ചെയ്യുന്നതോടെ വോയ്സ്ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയുംവിധമാണ് […]

Posted inവിനോദം

അപ്പാനി ശരത്ത് നായകനായ ‘പോയിന്റ് റേഞ്ച്’ ട്രെയിലര്‍

അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിര്‍വ്വഹിച്ച ആക്ഷന്‍ ക്യാമ്പസ് ചിത്രം ‘പോയിന്റ് റേഞ്ച്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്ത് 18 ന് തിയേറ്ററുകളിലെത്തും. ഡി എം പ്രൊഡക്ഷന്‍ ഹൗസും, ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിസും ചേര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തില്‍ ‘ആദി’ എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് അവതരിപ്പിക്കുന്നത്. റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ […]

Posted inവിനോദം

ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദി റീമേക്ക് ‘യാരിയാന്‍ 2’ ടീസര്‍

2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ‘യാരിയാന്‍ 2’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ എത്തി. യഥാര്‍ഥ സിനിമയിലെ പ്രമേയത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. മനന്‍ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതല്‍ മനോഹരമാക്കുന്നു. ചിത്രത്തില്‍ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്ല […]